Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡംബരത്തിന് ബസുകളിൽ സ്ഥാപിക്കുന്ന ലൈറ്റുകളും സൗണ്ട് സിസ്റ്റവും പൊളിച്ച് നീക്കുന്നതിൽ പരസ്പരം പാര; അന്യ ജില്ലകളിൽ പ്രവേശിക്കുമ്പോൾ മോട്ടോർ വെഹിക്കിൾ അധികൃതർക്ക് വിവരം ചോർത്തിക്കൊടുക്കുന്നത് പ്രാദേശിക ഡ്രൈവർമാർ; തിരുവനന്തപുരത്തെ കല്യാണ ഓട്ടത്തിന് കൊട്ടാരക്കയിലെത്തിയപ്പോൾ താക്കോൽ ഊരിമാറ്റിയും കയ്യാങ്കളി നടത്തിയും പ്രതികാരം; കൊട്ടാരക്കര ബ്രദറൺ കല്യാണ മണ്ഡപത്തിൽ ബസ് ഡ്രൈവർമാർ തമ്മിൽ തല്ലിയ കഥ

ആഡംബരത്തിന് ബസുകളിൽ സ്ഥാപിക്കുന്ന ലൈറ്റുകളും സൗണ്ട് സിസ്റ്റവും പൊളിച്ച് നീക്കുന്നതിൽ പരസ്പരം പാര; അന്യ ജില്ലകളിൽ പ്രവേശിക്കുമ്പോൾ മോട്ടോർ വെഹിക്കിൾ അധികൃതർക്ക് വിവരം ചോർത്തിക്കൊടുക്കുന്നത് പ്രാദേശിക ഡ്രൈവർമാർ; തിരുവനന്തപുരത്തെ കല്യാണ ഓട്ടത്തിന് കൊട്ടാരക്കയിലെത്തിയപ്പോൾ താക്കോൽ ഊരിമാറ്റിയും കയ്യാങ്കളി നടത്തിയും പ്രതികാരം; കൊട്ടാരക്കര ബ്രദറൺ കല്യാണ മണ്ഡപത്തിൽ ബസ് ഡ്രൈവർമാർ തമ്മിൽ തല്ലിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര : മോട്ടോർ വാഹനവകുപ്പ് ടൂറിസ്റ്റ് ബസുകളിലെ അനിയന്ത്രിതമായ ശബ്ദ-വെളിച്ച സംവിധാനങ്ങൾ നീക്കംചെയ്യുന്നത് കല്യാണമണ്ഡപത്തിൽ പൊരിഞ്ഞഅടിക്ക് കാരണമായി. ബസുടമകളും ജീവനക്കാരും തമ്മിലുള്ള പാരവയ്പാണ് അടിയിൽ കലാശിച്ചത്. കഴിഞ്ഞദിവസം കൊട്ടാരക്കര ബ്രദറൺ ഹാളിലെ വിവാഹമണ്ഡപത്തിലാണ് ബസ് ജീവനക്കാർ ഏറ്റുമുട്ടിയത്.

ടൂറിസ്റ്റ് ബസുകൾ ആകർഷകമാക്കാൻ അധികം ശബ്ദവും വെളിച്ചവും പുകയും ഉണ്ടാക്കുന്ന സംവിധാനങ്ങൾ ഘടിപ്പിക്കുന്നത് പതിവാണ്. ബസുടമകൾ തമ്മിൽ ഇക്കാര്യത്തിൽ മത്സരിക്കുകയും ചെയ്യുന്നു. ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളാണ് ഓരോ ബസിലും ഘടിപ്പിക്കുന്നത്. ഇതെല്ലാം നീക്കംചെയ്യാൻ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങിയത് സമീപദിവസങ്ങളിലാണ്.

സ്വന്തം ബസിലെ സംവിധാനങ്ങൾമാത്രം പോരാ, മറ്റു ബസുകളിലേതും അഴിച്ചുമാറ്റിക്കാൻ ഓരോരുത്തരും മത്സരിക്കുന്നു. കൊല്ലംജില്ലയിൽനിന്നുള്ള ബസുകൾ തിരുവനന്തപുരം ജില്ലയിലെത്തുമ്പോൾ അവിടെയുള്ള ബസുടമകളും ജീവനക്കാരും തടയുകയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ച് എല്ലാ ഉപകരണങ്ങളും നീക്കംചെയ്യുകയും ചെയ്യും.

തിരിച്ച് തിരുവനന്തപുരം ജില്ലയിലെ ബസുകൾ കൊല്ലം ജില്ലയിൽ എത്തിയാലും കഥയിതുതന്നെ. ഇത്തരത്തിൽ രണ്ടുദിവസംമുൻപ് കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്കുപോയ ബസിന്റെ സാധനങ്ങൾ നീക്കംചെയ്തതുകൂടാതെ ഡ്രൈവറെ അവിടെയുള്ളവർ കൈയേറ്റം ചെയ്യുകയും ചെയ്തു.സംഘത്തിലുണ്ടായിരുന്ന ഒരാൾ കല്യാണ ഓട്ടവുമായി കഴിഞ്ഞദിവസം കൊട്ടാരക്കരയിലെത്തി. വിവരമറിഞ്ഞ് കൊട്ടാരക്കരസംഘം കല്യാണസ്ഥലത്തെത്തി ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ഡ്രൈവർ ഓടിക്കയറിയത് കല്യാണമണ്ഡപത്തിലേക്കായിരുന്നു. കൈയേറ്റസംഘം പിറകേയും.

വധൂവരന്മാരും ബന്ധുക്കളും നാട്ടുകാരും അമ്പരന്നുനിൽക്കെ കല്യാണമണ്ഡപത്തിൽ കൈയാങ്കളി തുടർന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രശ്‌നക്കാരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും സംഘടിതരായ ബസ് ജീവനക്കാർ തടഞ്ഞു. എങ്കിലും കൈയിൽകിട്ടിയവരെ പൊലീസ് പിടികൂടി. എല്ലാവരുടെയും ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഓരോരുത്തരെയായി പിടികൂടിത്തുടങ്ങി.അടിയേറ്റ തിരുവനന്തപുരം ഡ്രൈവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇതിനിടയിൽ തിരുവനന്തപുരത്തുനിന്നുള്ള വിവാഹസംഘത്തിന്റെ ബസുകളിലൊന്നിന്റെ താക്കോൽ ആരോ ഊരിമാറ്റിയിരുന്നു.പൊലീസ് ഇടപെട്ട് താക്കോൽ ലഭ്യമാക്കിയെങ്കിലും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി ആ ബസിലെ ആഡംബര ശബ്ദ-വെളിച്ച സംവിധാനങ്ങളെല്ലാം നീക്കംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP