Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ഉദ്യോഗസ്ഥർ പരസ്യമായി തമ്മിൽ തല്ലി; കയ്യാങ്കളി നടന്നത് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും തമ്മിൽ

പൊലീസ് ഉദ്യോഗസ്ഥർ പരസ്യമായി തമ്മിൽ തല്ലി; കയ്യാങ്കളി നടന്നത് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും തമ്മിൽ

തിരുവനന്തപുരം: വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിലാണിപ്പോൾ പൊലീസ് സേനയും. ക്രമസമാധാനപാലനത്തിന് നിയുക്തരായ ഉദ്യോഗസ്ഥർ തമ്മിൽത്തല്ലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

പൊലീസ് ട്രെയിനിങ് കോളേജിലാണ് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഗോപാലകൃഷ്ണൻ ഐപിഎസിനെ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി ആർ അജിത്താണു കയ്യേറ്റം ചെയ്തത്.

അടുത്തു നടക്കാനിരിക്കുന്ന പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാണു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഗോപാലകൃഷ്ണൻ ഐപിഎസ് മ്യൂസിയം പൊലീസിൽ പരാതി നൽകി.

ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. ട്രെയിനിങ് കോളേജിലെത്തിയ ജി ആർ അജിത്ത് പ്രിൻസിപ്പലിന്റെ മുറിയിലെത്തിയിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീളുകയുമായിരുന്നു. അജിത്ത് വളരെ മോശം ഭാഷയിൽ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP