Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യാജമദ്യം നിർമ്മിച്ച സിനിമാ താരങ്ങൾ അറസ്റ്റിൽ; പിടിയിലായത് സിനിമ ലൊക്കേഷൻ കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന സംഘം: പത്ത് ആഡംബര കാറുകളും 52 കന്നാസ് സ്പിരിറ്റും കസ്റ്റഡിയിലെടുത്ത് പൊലീസ്

വ്യാജമദ്യം നിർമ്മിച്ച സിനിമാ താരങ്ങൾ അറസ്റ്റിൽ; പിടിയിലായത് സിനിമ ലൊക്കേഷൻ കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന സംഘം: പത്ത് ആഡംബര കാറുകളും 52 കന്നാസ് സ്പിരിറ്റും കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂർ: വ്യാജമദ്യം നിർമ്മാണവുമായി ബന്ധപ്പെട്ട് സിനിമാ, സീരിയൽ താരങ്ങൾ അറസ്റ്റിലായി. തൃശൂർ വെള്ളാങ്ങല്ലൂരിൽ വച്ചായിരുന്നു സംഭവം. ഇവരിൽ നിന്ന് പത്ത് ആഡംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. സിനിമാ താരങ്ങളായ അനിൽ, പറമ്പിൽ രാജേഷ് എന്നിവരുൾപ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 52 കന്നാസ് സ്പിരിറ്റും 10 കന്നാസ് വ്യാജമദ്യവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഒരു വർക്ക് ഷോപ്പ് കേന്ദ്രീകരിച്ചായിരുന്നു വ്യാജമദ്യ നിർമ്മാണം. കൊടുങ്ങല്ലൂർ സ്വദേശിയും സിനിമ, സീരിയൽ നടനും ആയ അനിൽ 'സ്പിരിറ്റ് രാജാവ്' എന്ന് പേരിലാണ് അറിയപ്പെടുന്നത്. വെള്ളാങ്ങല്ലൂർ വെളയനാട് വർക്ക്ഷോപ്പ് നടത്തുന്നതിനായി വാടകയ്ക്ക് എടുത്ത വീട്ടിൽനിന്നുമാണ് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളും, മൂവായിരത്തോളം ലിറ്റർ സ്പിരിറ്റും, ആയിരത്തോളം ബോട്ടിൽ അനധികൃതമായി നിർമ്മിച്ച മദ്യവും പൊലീസ് പിടിച്ചെടുത്തത്.

ഡഫേദാർ എന്ന സിനിമയിൽ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനിൽ. സംഘത്തിലുണ്ടായിരുന്ന തിരുവഞ്ചിക്കുളം കപ്പിത്താൻ പറമ്പിൽ രാജേഷ് 'പാപ്പി അപ്പച്ചാ, 'കഥപറയുമ്പോൾ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ്. ഇവരെ കൂടാതെ ബിനോയ്, തോമസുകുട്ടി, സെലസ്റ്റിൻ, തോമസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആണ് വ്യാജമദ്യ നിർമ്മാണ സംഘത്തെ പിടികൂടിയത്.

സിനിമാ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യം കടത്തുകയായായിരുന്നു ഇവരുടെ ശൈലി. പിടിയിലായ രാജേഷ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സിനിമാ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുമാണ് പ്രതികൾ മദ്യവില്പന നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP