Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര അവാർഡ് നൽകാൻ രാഷ്ട്രപതിക്കു പ്രയാസമുണ്ടായിരുന്നെങ്കിൽ മുൻകൂട്ടി അറിയിക്കണമായിരുന്നു; വിളിച്ചു വരുത്തിയ സ്ഥിതിക്ക് അവാർഡ് അങ്ങനെ തന്നെയാണു കൊടുക്കേണ്ടിയിരുന്നത്: സിനിമാ വിവാദത്തിൽ എ കെ ആന്റണി

ചലച്ചിത്ര അവാർഡ് നൽകാൻ രാഷ്ട്രപതിക്കു പ്രയാസമുണ്ടായിരുന്നെങ്കിൽ മുൻകൂട്ടി അറിയിക്കണമായിരുന്നു; വിളിച്ചു വരുത്തിയ സ്ഥിതിക്ക് അവാർഡ് അങ്ങനെ തന്നെയാണു കൊടുക്കേണ്ടിയിരുന്നത്: സിനിമാ വിവാദത്തിൽ എ കെ ആന്റണി

മലപ്പുറം: ദേശീയ ചലച്ചിത്ര അവാർഡ് നൽകാൻ രാഷ്ട്രപതിക്കു പ്രയാസമുണ്ടായിരുന്നെങ്കിൽ അക്കാര്യം മുൻകൂട്ടി ജേതാക്കളെ അറിയിക്കണമായിരുന്നെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. വിവാദത്തിനു കേന്ദ്രസർക്കാർ സാഹചര്യമൊരുക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ അപക്വമായി കൈകാര്യം ചെയ്തതാണു പ്രതിഷേധത്തിനും വിവാദത്തിനും കാരണമായത്.

രാഷ്ട്രപതി അവാർഡ് നൽകുമെന്ന് അറിയിച്ചു ജേതാക്കളെ വിളിച്ചുവരുത്തിയ സ്ഥിതിക്ക് അവാർഡ് അങ്ങനെതന്നെയാണു കൊടുക്കേണ്ടിയിരുന്നത്. കുറേപ്പേർക്കു രാഷ്ട്രപതി, കുറേപ്പേർക്കു മന്ത്രി എന്ന രീതി ശരിയായില്ലെന്നും ആന്റണി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ 'ഗാന്ധിയൻ പുരസ്‌കാരം' തെന്നല ബാലകൃഷ്ണപിള്ളയ്ക്കു നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP