Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"പള്ളിയായാലും പള്ളിക്കൂടമായാലും പരിശോധിക്കുമെന്ന് എക്സെെസ് കമ്മീഷണർ"; സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കി എക്സെെസ് വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് നിർമ്മാതാക്കളുടെ സംഘടനകളുടെ ആരോപണങ്ങളുടെ ചുവടുപിടിച്ച് സിനിമാ ലൊക്കേഷനുകളിൽ എക്‌സൈസ് ലഹരി പരിശോധന തുടങ്ങി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ വ്യക്തമാക്കി. എന്നാൽ ഇന്ന് നടത്തിയ പരിശോധനകളിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും ലൊക്കേഷനുകളിൽ പരിശോധന നടന്നു. ഒന്നും ലഭിച്ചില്ലെന്നും വിവരം ലഭിച്ചാൽ പള്ളിയിലും പള്ളിക്കൂടത്തിലും എക്സൈസ് പരിശോധന നടത്തുമെന്നും അദ്ദഹം പറഞ്ഞു. ലൊക്കേഷനുകളിൽ പരിശോധന നടത്തുന്നതിന് തടസമില്ല. ആലുവയിൽ സി എസ് ഐ കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡിനെയും എക്സൈസിന്റെ വിമുക്തി മിഷനുമായി ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മിക്ക ലൊക്കേഷനുകളിലും രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാൽ, ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, ഏതൊക്കെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് എക്‌സൈസ് വ്യക്തമാക്കിയിട്ടില്ല. ഇനിയും നടപടികൾ തുടരുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ലൊക്കേഷനുകൾ കയറിയുള്ള പരിശോധനകൾ അം​ഗീകരിക്കാനാവില്ലെന്ന് ചലച്ചിത്ര മേഖലയിലെ പലരും വ്യക്തമാക്കിയിരുന്നു.

നടൻ ഷെയിൻ നിഗത്തെ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വാർത്താസമ്മേളനത്തിനിടെ നിർമ്മാതാക്കളാണ് സെറ്റുകളിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന് ആരോപിച്ചത്. ചില താരങ്ങൾ ലഹരി ഉപയോഗിച്ച് കാരവനിൽ നിന്ന് ഇറങ്ങുന്നില്ലെന്നും കോടിക്കണക്കിന് രൂപ മുടക്കി സിനിമ നിർമ്മിക്കുന്നവർ നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരികയാണെന്നും നിർമ്മാതാക്കൾ ആരോപിച്ചു. നിർമ്മാതാക്കളുടെ പ്രതികരണം ഗൗരവമുള്ളതാണെന്ന് മന്ത്രി എ.കെ ബാലൻ പ്രതികരിക്കുകയുണ്ടായി. ആരോപണത്തെ കുറിച്ച് തെളിവ് നൽകാൻ നിർമ്മാതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP