Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രഷറി പ്രതിസന്ധി പരിഹരിക്കാൻ 700 കോടി അനുവദിച്ച് ധനവകുപ്പ്; അഞ്ചുലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശം

ട്രഷറി പ്രതിസന്ധി പരിഹരിക്കാൻ 700 കോടി അനുവദിച്ച് ധനവകുപ്പ്; അഞ്ചുലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രഷറി പ്രതിസന്ധി പരിഹരിക്കാൻ 700 കോടി അനുവദിച്ച് ധനമന്ത്രി തോമസ് ഐസക്. അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനമന്ത്രി നിർദ്ദേശം നൽകി. വിവിധ വകുപ്പുകളുടെ ബില്ലുകൾ മാറാൻ 200 കോടി രൂപയും നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ സമർപ്പിച്ച ബില്ലുകൾ മാറുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

അഞ്ചു ലക്ഷത്തിനു മുകളിലുള്ള കോൺട്രാക്ടർമാരുടെ ബില്ലുകളും സാധനങ്ങൾ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെഎഫ്‌സിയും വഴി ഡിസ്‌കൗണ്ട് ചെയ്ത് നൽകുന്നതിനുള്ള ഉത്തരവും ഉടൻ പുറത്തിറങ്ങും. കുടിശികയുള്ള കേന്ദ്രവിഹിതം ലഭിക്കാനും വായ്പാപരിധി ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളും ധനവകുപ്പ് തുടരുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP