Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഫെഡറൽ സംവിധാനത്തിന് വൻഭീഷണി; തിരുത്തൽ തേടി രാഷ്ട്രപതിക്ക് മെമോറാണ്ടം നൽകാൻ ധനമന്ത്രിമാരുടെ യോഗതീരുമാനം

ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഫെഡറൽ സംവിധാനത്തിന് വൻഭീഷണി; തിരുത്തൽ തേടി രാഷ്ട്രപതിക്ക് മെമോറാണ്ടം നൽകാൻ ധനമന്ത്രിമാരുടെ യോഗതീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 15 ം കേന്ദ്ര ധനകാര്യകമ്മീഷൻ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് കൂടുതൽ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി വിശാഖപട്ടണത്ത് ചർച്ച നടത്തുമെന്ന ്ധനമന്ത്രി ഡോ. തോമസ് ഐസക്. തിരുത്തൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സംയുക്ത മെമോറാണ്ടം സമർപ്പിക്കും
ഏപ്രിൽ അവസാനവാരമോ, മെയ്‌ ആദ്യമോ ആയിരിക്കും വിശാഖപട്ടണത്ത് യോഗം ചേരുകയെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ ധനകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച അടിസ്ഥാനപരമായ പ്രശ്നങ്ങൾ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ ഉയർത്തുന്നുണ്ട്. ഇത് സംബന്ധിച്ച് അർഥവത്തായ സംവാദമാണ് ദക്ഷിണേന്ത്യൻ ധനകാര്യമന്ത്രിമാരുടെ യോഗത്തിൽ നടന്നത്. ഇപ്പോൾ നടന്നത് ഒരു തുടക്കമായി കരുതിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ഡൽഹി, ബംഗാൾ, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്കാന, തമിഴ്‌നാട് സർക്കാരുകളെക്കൂടി പങ്കെടുപ്പിക്കാൻ പരിശ്രമിക്കും.

ഫെഡറൽ സംവിധാനത്തിനുനേരെ വലിയൊരു ഭീഷണിയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ ഉയർത്തുന്നത്. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമമാണ് പരിഗണനാവിഷയങ്ങളിൽ പ്രതിഫലിക്കുന്നത്. ഇത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും.

നികുതി വിഹിതത്തിന് ചരിത്രത്തിൽ ഇതുവരെ ഉപാധികൾ വെച്ചിട്ടില്ല. സംസ്ഥാനങ്ങൾക്കുമേൽ ഏകപക്ഷീയ ഉപാധികളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്ന പരിശ്രമം പരിഗണനാവിഷയത്തിലുണ്ട്. ധനകാര്യ കമ്മീഷൻ ഇൻസെന്റീവുകൾ നൽകുന്ന രീതിയും കോൺക്ലേവ് തള്ളിയതായി മന്ത്രി പറഞ്ഞു.

വിശാഖപട്ടണം സമ്മേളനത്തിൽ മെമോറാണ്ടത്തിന് അന്തിമരൂപം നൽകാൻ യോഗത്തിൽ തീരുമാനമായി. പ്രശ്നത്തിന് ഭരണഘടനാപരമായ പരിഹാരം തേടാൻ ശ്രമിക്കും. അല്ലെങ്കിൽ, പ്രശ്നപരിഹാരത്തിനുള്ള തിരുത്തലുകൾ പരിഗണനാവിഷയത്തിൽ കൂട്ടിച്ചേർക്കാൻ തയാറാകണം.

ഇക്കാര്യങ്ങൾ മൊമോറണ്ടത്തിലൂടെ രാഷ്ട്രപതിയോട് തന്നെ ആവശ്യപ്പെടുന്ന കാര്യം വിശാഖപട്ടണത്ത് തീരുമാനിക്കും. മെമോറണ്ടത്തിന്റെ കരട് തയാറാക്കുന്നതിന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP