Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി ഭൂനികുതി കൂട്ടാനൊരുങ്ങി സംസഥാന സർക്കാർ; ഭൂമിയുടെ ന്യായവില പത്ത് ശതമാനത്തിന് മുകളിൽ കൂട്ടാൻ നീക്കം; കൂട്ടുന്ന നിരക്ക് പരിശോധിച്ച് തീരുമാനിക്കു്‌മെന്ന് ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന്റെ വരുമാനം കൂട്ടാൻ ഭൂനികുതി ഇരട്ടിയാക്കണമെന്നും ഭൂമിയുടെ ന്യായവില വർഷംതോറും കൂട്ടണമെന്നും സെക്രട്ടറിതല സമിതിയുടെ ശുപാർശ. സർക്കാർ ആശുപത്രികളിലെ ചികിത്സാനിരക്കുകളും കോളേജ് വിദ്യാഭ്യാസത്തിനുള്ള ഫീസും 10 ശതമാനം വീതം കൂട്ടണം.

ധനവകുപ്പ് മുന്മേധാവി മനോജ് ജോഷി അധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്. രണ്ട് ആർ വരെ വിസ്തീർണമുള്ള ഭൂമിക്ക് പരമാവധി 10 രൂപയാണ് ഇപ്പോൾ കോർപ്പറേഷനുകളിൽ ഈടാക്കുന്നത്. മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും ഇതിലും കുറവാണ്. 2018-ലാണ് ഏറ്റവുമൊടുവിൽ ഭൂനികുതി കൂട്ടിയത്.

ഭൂമിയുടെ ന്യായവില വർഷംതോറും 10 അല്ലെങ്കിൽ 20 വരെ ശതമാനം കൂട്ടാമെന്നും ന്യായവില കൂട്ടുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്നും ശുപാർശയുണ്ട്. ന്യായവില കൂട്ടുന്നത് പരിശോധിച്ച് തീരുമാനിക്കുമെന്ന് നേരത്തേ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP