Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക സ്ഥിതി അതീവഗുരുതരമായി തുടരുന്നതിനിടെ ധനവകുപ്പിന്റെ വിചിത്രമായ പലിശക്കളി: മസാല ബോണ്ട് വഴി കൊള്ളപലിശയ്ക്ക് കടം വാങ്ങിയ പണം ചെറിയ പലിശയ്ക്ക് നിക്ഷേപിച്ച് ധനവകുപ്പ്: 1884.71 കോടി രൂപയാണ്‌ മൂന്നുമുതൽ 7.9 % വരെ ചെറിയ പലിശയ്‌ക്ക്‌ സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചത്‌

സാമ്പത്തിക സ്ഥിതി അതീവഗുരുതരമായി തുടരുന്നതിനിടെ ധനവകുപ്പിന്റെ വിചിത്രമായ പലിശക്കളി: മസാല ബോണ്ട് വഴി കൊള്ളപലിശയ്ക്ക് കടം വാങ്ങിയ പണം ചെറിയ പലിശയ്ക്ക് നിക്ഷേപിച്ച് ധനവകുപ്പ്: 1884.71 കോടി രൂപയാണ്‌ മൂന്നുമുതൽ 7.9 % വരെ ചെറിയ പലിശയ്‌ക്ക്‌ സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചത്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സമീപകാല ചരിത്രത്തിലൊന്നും സംഭവിക്കാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ന് കേരളം. സാമ്പത്തിക സ്ഥിതി രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കിഫ്ബി പദ്ധതികൾക്ക് മസാല ബോണ്ട് കൊള്ളപലിശയ്ക്ക് സമാഹരിച്ച പണം തുച്ഛമായ പലിശയ്ക്ക് നിക്ഷേപിച്ച് ധനവകുപ്പ്.

9.72 % പലിശയ്‌ക്കു മസാലാബോണ്ട്‌ വഴി സമാഹരിച്ച 2150 കോടി രൂപയിൽ 1884.71 കോടി രൂപയാണ്‌ മൂന്നുമുതൽ 7.9 % വരെ പലിശയ്‌ക്ക്‌ സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചത്‌. ഇതുമൂലം ഒരുവർഷം കൊണ്ട്‌ രണ്ടുശതമാനം അധികംപലിശ സംസ്‌ഥാനത്തിനു ബാധ്യതയായി എന്നാണ്‌ ആരോപണം ഉയരുന്നത്. നിയമസഭയിൽ വി.ഡി. സതീശൻ ഉന്നയിച്ച ചോദ്യത്തിന്‌ എഴുതിനൽകിയ മറുപടിയിൽ മന്ത്രി ഡോ: തോമസ്‌ ഐസക്കാണ് ഈ വിചിത്രമായ കണക്കുകൾ എഴുതി നൽകിയത്‌.

കിഫ്‌ബിക്ക്‌ വേണ്ടി ലണ്ടൻ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ വഴി മസാലാ ബോണ്ടുകൾ സമാഹരിച്ചത്‌ വൻ വിവാദത്തിന്‌ വഴിവച്ചിരുന്നത്. വിദേശത്തുനിന്നു ഇന്ത്യൻ രൂപയിൽ വായ്‌പ സമാഹരിക്കുന്നതാണ്‌ മസാലാബോണ്ട്‌ പുറത്തിറക്കിയത്‌. ലാവ്‌ലിൻ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ ഇടപെടലാണ്‌ മസാലാബോണ്ട്‌ വിവാദത്തിന്‌ തിരികൊളിത്തിയെങ്കിലും പിന്നീട്‌ അത്‌ ഉയർന്ന പലിശ നൽകി ബോണ്ട്‌ സ്വീകരിക്കുന്നതിനെതിരേ ആയി മാറിയിരുന്നു.

9.72 % പലിശയ്‌ക്കാണ്‌ മസാലാബോണ്ട്‌ സമാഹരിച്ചതെങ്കിലും എല്ലാചെലവുകളും ഉൾപ്പെടെ 10 ശതമാനമാത്തിലാവും തിരിച്ചടവ് ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ മാർച്ച്‌ 29നാണ്‌ മസാലാബോണ്ട്‌ വിൽപ്പന നടത്തിയ തുക കിഫ്‌ബിയുടെ അക്കൗണ്ടിൽ എത്തിയത്‌. ഈ പശ്ചാത്തലത്തിലാണ് കിഫ്ബിക്ക് എതിരേയുള്ള വിമർശനങ്ങൾ വിലയിരുത്തേണ്ടത്. പരമ്പരാഗത ഭരണസംവിധാനത്തിനു പുറത്തുള്ള കിഫ്ബി എന്ന ആശയം സമീപഭാവിയിൽത്തന്നെ സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നാണ് അതിൽ കാതലായ ഒരു വിമർശനം ഉയരർന്നിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും വൻകിട പദ്ധതികൾക്കും ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ ചെലവാക്കുന്ന കീഴ്‌വഴക്കമാണ് കിഫ്ബി വന്നതോടെ തെറ്റിയത്.

കിഫ്‌ബി പണം നിക്ഷേപിച്ച ബാങ്ക്‌ തുക പലിശ

കൊട്ടക്‌ മഹീന്ദ്ര

160 കോടി

7.20%,

ബാങ്ക്‌ ഓഫ്‌ ബറോഡ

149 കോടി
7.40%

യൂണിയൻ ബാങ്ക്‌
ഓഫ്‌ ഇന്ത്യ
(രണ്ട്‌ അക്കൗണ്ട്‌)
400.23
കോടി
102 കോടി
7.48 %
7.60%

ആക്‌സിസ്‌ ബാങ്ക്‌
100 കോടി
7.90%

ഐ.സിഐ.സി
ബാങ്ക്‌
328 കോടി
7.70%

എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌
370 കോടി
7.75%

വിജയാബാങ്ക്‌
193 കോടി
7.10%

എസ്‌.ബി.ഐ
81.51 കോടി
3%

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP