Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് ഫയർ ഫോഴ്‌സ്; പുക നിറഞ്ഞതിന് പിന്നാലെ രോഗികളെ ഒഴിപ്പിച്ചു

പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് ഫയർ ഫോഴ്‌സ്; പുക നിറഞ്ഞതിന് പിന്നാലെ രോഗികളെ ഒഴിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ : മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് തീപിടുത്തം. പെരുന്തൽമണ്ണ നഗര മധ്യത്തിലാണ് ആശുപത്രി. താഴത്തെ നിലയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഫയർഫോഴ്‌സെത്തി അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തമുണ്ടാകുമ്പോൾ ആശുപത്രിയിൽ നൂറിലധികം ആളുകളാണ് ഉണ്ടായിരുന്നുവെന്നാണ് വിവരം. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP