Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം; ഇടപ്പള്ളിയിലെ വീട്ടിലെ ലിവിങ് റും മുഴുവൻ കത്തിനശിച്ചു; തീപിടുത്തം പുലർച്ചെ രണ്ടു മണിയോടെ; വീട്ടിലുണ്ടായിരുന്നത് ഭാര്യയും കുട്ടികളും

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം; ഇടപ്പള്ളിയിലെ വീട്ടിലെ ലിവിങ് റും മുഴുവൻ കത്തിനശിച്ചു; തീപിടുത്തം പുലർച്ചെ രണ്ടു മണിയോടെ; വീട്ടിലുണ്ടായിരുന്നത് ഭാര്യയും കുട്ടികളും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീപിടിത്തം. ഒരു മുറി മുഴുവൻ കത്തിനശിച്ചു. ലിവിങ് റൂമാണ് കത്തിനശിച്ചത്. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശ്രീശാന്ത് സിനിമയുടെ പ്രചരണ പരിപാടികളുമായി മുംബൈയിലായിരുന്നു. ശനിയാഴ്ച വെളുപ്പിന് 2 മണിക്കാണ് സംഭവം. ആളപായമില്ല. തൃക്കാക്കര, ഗാന്ധി നഗർ നിലയങ്ങളിലെ ഫയർഫോഴ്‌സ് എത്തി തീ കെടുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഓംബുഡ്‌സ്മാൻ കഴിഞ്ഞ ദിവസം ഏഴു വർഷമാക്കി കുറച്ചിരുന്നു.2013 സെപ്റ്റംബർ 13 മുതലുള്ള കാലാവധി പരിഗണിക്കുമ്പോൾ, 2020 സെപ്റ്റംബർ 13ന് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഇതോടെ, അടുത്തവർഷം സെപ്റ്റംബറോടെ ക്രിക്കറ്റ് ലോകത്തേക്കു മടങ്ങിവരാനും മുപ്പത്തിയാറുകാരൻ ശ്രീശാന്തിനു സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP