Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം; എ.എംആശുപത്രിക്ക് സമീപമുള്ള കോട്ടക്കുഴി മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റും സമീപത്തുള്ള മറ്റൊരു കടയും പൂർണ്ണമായും കത്തിനശിച്ചു; സമീപത്തെ ആശുപത്രിയിൽ നിന്നും രോഗികളെ മുഴുവൻ മാറ്റിയത് സാഹസികമായി; തീ പിടുത്ത കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സംശയം; 2009 ലെ ഗ്യാസ് ടാങ്കർ ദുരന്തത്തിന് ശേഷം കരുനാഗപ്പള്ളിയെ ഞെട്ടിച്ച അപകടം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം. ദേശീയപാതയ്ക്ക് അരികിലുള്ള മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്. കരുനാഗപ്പള്ളിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എഎമ്മിന് സമീപത്തെ കോട്ടക്കുഴി സൂപ്പർമാർക്കറ്റും സമീപമുള്ള മറ്റൊരു കടയും പൂർണമായും കത്തി നശിച്ചു. ആശുപത്രിയിലെ രോഗികളെ മുഴുവൻ സാഹസികമായാണ് ഒഴിപ്പിച്ചത്.

പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീഗോളം ആകാശത്തേക്ക് ആളിപ്പടർന്നതോടെ കൊല്ലം ആലപ്പുഴ ജില്ലകളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഇപ്പോൾ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. കോടികളുടെ നഷ്ടമാണ് പ്രഥമികമായി വിലയിരുത്തുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം എന്നാണ് സംശയിക്കുന്നത്.

2009ലെ ഗ്യാസ് ടാങ്കർ ദുരന്തത്തിന് ശേഷം കരുനാഗപ്പള്ളിയെ നടുക്കിയ അപകടത്തിൽ ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP