Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട് കൽപ്പറ്റയിൽ വൻ തീപിടുത്തം; അഗ്നിക്കിരയായത് കൽപ്പറ്റ നഗരത്തിലെ സിന്ദൂർ ടെക്‌സ്റ്റൈൽസ്; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല; തീയണക്കാനുള്ള ശ്രമം തുടർന്ന് അഗ്നിശമന സേന; അഞ്ചാം നില പൂർണമായും കത്തി നശിച്ചു; തീ കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നു

വയനാട് കൽപ്പറ്റയിൽ വൻ തീപിടുത്തം; അഗ്നിക്കിരയായത് കൽപ്പറ്റ നഗരത്തിലെ സിന്ദൂർ ടെക്‌സ്റ്റൈൽസ്; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല; തീയണക്കാനുള്ള ശ്രമം തുടർന്ന് അഗ്നിശമന സേന; അഞ്ചാം നില പൂർണമായും കത്തി നശിച്ചു; തീ കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ വൻ തീപ്പിടിത്തം. കൽപ്പറ്റ നഗരത്തിലെ സിന്ദൂർ ടെക്‌സ്റ്റൈൽസിലാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ അഞ്ചാം നില പൂർണമായും കത്തി നശിച്ചു. ഇപ്പോൾ നാലാം നിലയിലേക്കും കെട്ടിടത്തിന്റെ പിൻവശത്തേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.

തീപടർന്ന കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ മണിക്കൂറുകൾക്ക് ശേഷവും വ്യക്തത വന്നിട്ടില്ല. ആർക്കും പരിക്കേറ്റതായി വിവരമില്ല. രാത്രി വൈകിയും തീ നിയന്ത്രണ വിധേയമായിട്ടില്ല. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

രാത്രി എട്ട് മണിയോടെയാണ് കെട്ടിടത്തിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. അഞ്ചാം നില പൂർണമായും കത്തി നശിച്ചു. ഇപ്പോൾ നിലവിൽ നഗരത്തിലെ വൈദ്യുതി ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP