Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ റിസോർട്ടിന് സമീപം മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവയ്പ്; ഒരു മാവോവാദിക്ക് ഗുരുതര പരിക്ക്; ഏറ്റുമുട്ടൽ ഉണ്ടായത് ദേശീയപാതയ്ക്ക് സമീപത്തെ സ്വകാര്യ റിസോർട്ടിൽ; മാവോയിസ്റ്റുകൾ റിസോർട്ടിലെത്തി പണം ആവശ്യപ്പെട്ടെന്ന് പൊലീസ്; സ്ഥലത്ത് പൊലീസ് ഗതാഗതം തടഞ്ഞു; മാവോ സംഘത്തെ പൊലീസും തണ്ടർബോൾട്ടും വളഞ്ഞെന്ന് സൂചന

വയനാട്ടിൽ റിസോർട്ടിന് സമീപം മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവയ്പ്; ഒരു മാവോവാദിക്ക് ഗുരുതര പരിക്ക്; ഏറ്റുമുട്ടൽ ഉണ്ടായത് ദേശീയപാതയ്ക്ക് സമീപത്തെ സ്വകാര്യ റിസോർട്ടിൽ; മാവോയിസ്റ്റുകൾ റിസോർട്ടിലെത്തി പണം ആവശ്യപ്പെട്ടെന്ന് പൊലീസ്; സ്ഥലത്ത് പൊലീസ് ഗതാഗതം തടഞ്ഞു; മാവോ സംഘത്തെ പൊലീസും തണ്ടർബോൾട്ടും വളഞ്ഞെന്ന് സൂചന

കൽപറ്റ; ഏറെ നാളുകളായി മാവോയിസ്റ്റ് സാന്നിധ്യം പൊലീസ് ഉറപ്പിച്ച വയനാട്ടിൽ രാത്രിയോടെ മാവോ വാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരു സംഘവും തമ്മിൽ വെടിയുതിർത്തു എന്നാണ് ലഭിക്കുന്ന വിവരം. ലക്കിടിയിലേ സ്വകാര്യ റിസോർട്ടിനു സമീപം വെടിവെപ്പ് നടന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഒരു മാവോ വാദിക്ക് വെടിയേറ്റെന്നും പരിക്ക് ഗുരുതരമാണെന്നും ആണ് വിവരങ്ങൾ. ഏതായാലും ദേശീയപാതയ്ക്ക് സമീപം ഏറ്റുമുട്ടൽ നടന്നതോടെ പൊലീസ് ഈ വഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്.

മാവോ വാദികളെ നേരിടാനും നീക്കങ്ങൾ നിരീക്ഷിക്കാനും നിയോഗിക്കപ്പെട്ട തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പുണ്ടായത്. മാവോയിസ്റ്റ് സംഘത്തിലെ ഒരാൾക്ക് വെടിയേറ്റെന്നും ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ഈ വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെടിവയ്്പ ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് പൊലീസും തണ്ടർ ബോൾട്ട് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.

ദേശീയപാതയ്ക്കു സമീപമായാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതിന് പരിസരത്താണ് വെടിവയ്പുണ്ടായത്. പണം ചോദിച്ച് റിസോർട്ടിൽ മാവോ സംഘം എത്തിയെന്നാണ് പൊലീസ് ഭാഷ്യം. ഇതിന് പരിസരത്തെ ആദിവാസി കോളനികളിൽ കുറച്ചുദിവസമായി മാവോയിസ്റ്റുകൾ വന്നിരുന്നു. ഇതേത്തുടർന്ന് നിരീക്ഷണത്തിൽ ആയിരുന്നു തണ്ടർ ബോൾട്ട് സംഘം. ഇതിന് പിന്നാലെയാണ് ഇന്ന് വെടിവയ്പുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP