Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫയർഫോഴ്‌സിന്റെ സമയം ഇനി മനുഷ്യന് മാത്രം; പണം കൊടുത്താലും സ്റ്റാൻഡ് ബൈ ഡ്യൂട്ടിയില്ല; ജേക്കബ് തോമസിന്റെ പരിഷ്‌ക്കരണങ്ങൾ വിവാദത്തിലേക്ക്

ഫയർഫോഴ്‌സിന്റെ സമയം ഇനി മനുഷ്യന് മാത്രം; പണം കൊടുത്താലും സ്റ്റാൻഡ് ബൈ ഡ്യൂട്ടിയില്ല; ജേക്കബ് തോമസിന്റെ പരിഷ്‌ക്കരണങ്ങൾ വിവാദത്തിലേക്ക്

തൃശൂർ: കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് പോലും ഫയർഫോഴ്‌സ് വാഹനം വിട്ടു നൽകി പുലിവാല് പിടിച്ചതോടെ ഫയർഫോഴ്‌സ് അച്ചടക്കത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. മനുഷ്യന്റെ ജീവന് മാത്രം പ്രാധാന്യം നൽകിയാൽ മതിയെന്ന നിലപാടിലാണ് ഫയർഫോഴ്‌സ്. അതുകൊണ്ട് തന്നെ ആടും പൂച്ചയും കോഴിയും കിണറ്റിൽ വീണാൽ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് വിളിച്ചാൽ ഫയർ ഫോഴ്‌സിൽ നിന്നും യാതൊരു സഹായവും ലഭിക്കില്ല. റോഡിൽ മരം കടപുഴകി വീണാൽ അത് നീക്കാനും ഫയർഫോഴ്‌സ് എത്തില്ല. എന്തിനും ഏതിനും ഫയർഫോഴ്‌സിനെ ഉപയോഗപ്പെടുത്തുന്ന രീതി മാറ്റുന്നതിന് മുന്നോടിയായി ഫയർ ആൻഡ് റസ്‌ക്യൂ ഡയറക്ടർ ജനറൽ ഡോ. ജേക്കബ് തോമസ് പ്രത്യേക ഉത്തരവിറക്കി.

ദേശീയ ഗെയിംസിന് ശേഷം പൊലീസ് അക്കാഡമിയിലെ മാലിന്യക്കൂമ്പാരം നീക്കാൻവരെ ഫയർഫോഴ്‌സിനെ വിളിച്ചിരുന്നു. അടൂർ മണക്കാല ഐ.എച്ച്.ആർ.ടി എൻജിനിയറിങ് കോളേജ് ഓണാഘോഷത്തിന് ഫയർഫോഴ്‌സിന്റെ വാഹനം വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദമാണ് പുതിയ ഉത്തരവിന്റെ അടിസ്ഥാനം. എന്തായാലും ഉത്തരവ് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.

രക്ഷാദൗത്യത്തിന് മുമ്പ് ഉദ്യോഗസ്ഥർ അറ്റൻഡ് ചെയ്യുന്ന കോളുകൾക്ക് ഇൻസിഡന്റ് കോൾ എന്നാണ് പറയുന്നത്. ഇതിന്റെ നിർവചനം ഔദ്യോഗികമായി വ്യക്തമാക്കാത്തതിനാൽ സഹായം അഭ്യർത്ഥിച്ച് വരുന്ന കോളുകൾ മുഴുവൻ ഫയർഫോഴ്‌സ് അറ്റൻഡ് ചെയ്യുകയാണ് പതിവ്. ഇൻസിഡന്റ് കോൾ എന്താണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഡയറക്ടർ ജനറലിന്റെ ഉത്തരവ് ലഭിച്ചതോടെ ഉദ്യോഗസ്ഥർക്ക് ആശ്വാസമായി. ഉത്തരവ് വന്നതിനുശേഷം അനാവശ്യ കോളുകൾ അറ്റൻഡ് ചെയ്യുന്നത് ഉദ്യോഗസ്ഥർ നിറുത്തി.

റോഡ് അപകടങ്ങൾ, കെട്ടിടം തകർന്ന് വീഴൽ, വെള്ളത്തിൽ മനുഷ്യർക്ക് സംഭവിക്കുന്ന അപകടങ്ങൾ, മനുഷ്യ ജീവൻ അപകടത്തിലായ പ്രകൃതിദുരന്തങ്ങൾ എന്നിവയാണ് ഇൻസിഡന്റ് കോളുകളുടെ പരിധിയിൽ വരുന്നത്. പണം കൊടുത്താൽ ഏതാവശ്യങ്ങൾക്കും ലഭിക്കുന്ന ഉപകരണമായി 24 മണിക്കൂറും ഫയർഫോഴ്‌സ് വാഹനങ്ങൾ മാറുന്നത് ശരിയല്ലാത്തതിനാൽ സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി നിറുത്തിലാക്കിയെന്ന് ഉത്തരവിൽ പറയുന്നു. വി.വി.ഐ.പിമാരുടെ പൊതുപരിപാടി സ്ഥലത്ത് മാത്രമായിരിക്കും ഇനി ഫയർഫോഴ്‌സിന്റെ സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി.

പുതിയ ഉത്തരവ് നടപ്പിലാക്കി തുടങ്ങിയതോടെ വിവാദങ്ങളുടെ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാൻ ഫയർഫോഴ്‌സിനെ വിളിച്ചെങ്കിലും ആരും എത്തിയില്ല. തുടർന്ന ഫയർഫോഴ്‌സ് എത്താത്തതിനാൽ പശു ചത്തിരുന്നു. തൃശൂരും സമാന സംഭവങ്ങളുണ്ടായി. മഴക്കാലത്ത് റോഡിൽ മരം വീണാൽ ഇനി ആരെ വിളിച്ചുമെന്ന ആശങ്കയിലാണ് പുതിയ ഉത്തരവോടെ ജനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP