Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് വീടിന് തീവച്ചു; വൻ ദുരന്തം ഒഴിവായത് ഉറങ്ങിക്കിടന്ന കുട്ടികൾ പുക വന്നതോടെ ചുമച്ച് ബഹളം വച്ചതിനെ തുടർന്ന്; ഒമ്പതംഗ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമം; രാത്രി മണ്ണെണ്ണയുമായി വന്നയാളുടെ ദൃശ്യം സിസിടിവിയിൽ; അടക്ക കച്ചവടത്തിന്റെ പേരിൽ നടന്ന പകപോക്കലിലെ പ്രതി പിടിയിൽ

മലപ്പുറത്ത് വീടിന് തീവച്ചു; വൻ ദുരന്തം ഒഴിവായത് ഉറങ്ങിക്കിടന്ന കുട്ടികൾ പുക വന്നതോടെ ചുമച്ച് ബഹളം വച്ചതിനെ തുടർന്ന്; ഒമ്പതംഗ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമം; രാത്രി മണ്ണെണ്ണയുമായി വന്നയാളുടെ ദൃശ്യം സിസിടിവിയിൽ; അടക്ക കച്ചവടത്തിന്റെ പേരിൽ നടന്ന പകപോക്കലിലെ പ്രതി പിടിയിൽ

മലപ്പുറം: ഒരു കുടുംബത്തെ കൂട്ടത്തോടെ കൊലപ്പെടുത്താൻ നീക്കം. എല്ലാവരും ഉറങ്ങിക്കിടക്കെ രാത്രിയുടെ മറവിൽ വീടിന് അജ്ഞാതൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെയാണ് പ്രതിയുടെ അറസ്റ്റിന് വഴിതെളിഞ്ഞത്. തീ കത്തിയാളുന്നതിന് മുമ്പ് പുക ഉയർന്നതോടെ ഉറങ്ങിക്കിടന്ന കുട്ടികൾ ചുമച്ച് ഒച്ചവച്ചു. ഇതാണ് കുടുംബത്തിന് രക്ഷയായത്. ഒമ്പതുപേർ ഉറങ്ങുന്ന വീടിന് തീകൊളുത്തി കടന്നുകളഞ്ഞയാൾക്കായി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ്.

ചേരുവായൂരുള്ള ആലികുട്ടിയാണ് പിടിക്കപ്പെട്ടത്. അടക്ക കച്ചവടത്തിന്റെ പേരിലുള്ള വഴക്കാണ് വീടിന് തീവയ്ക്കാൻ കാരണമായത്.തീ പിടിച്ച വീട്ടിലെ ഗൃഹനാഥൻ അബൂബക്കറും അടക്ക കച്ചവടക്കാരനാണ്. വാഴക്കാട് സ്വദേശി അബൂബക്കറിന്റെ വീടിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. പിടിച്ച സംഭവം കൊലപാതക ശ്രമമാണെന്ന് പിന്നീട് വ്യക്തമായി. വീടിന്റെ ചായ്പിന് സമീപം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

തീപിടിച്ച വീടിന്റെ ദിശയിലേക്ക് ഒരാൾ മണ്ണെണ്ണ ജാറുമായി വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതോടെയാണ് സംഭവം കൊലപാതക ശ്രമമാണെന്ന് വ്യക്തമായത്. ചായ്പിൽ നിന്ന് തീയാളി പടർന്ന മുറിയിലാണ് പിഞ്ചുകുഞ്ഞുൾപ്പെടെ ഉറങ്ങിയിരുന്നത്. മുറിയിൽ പുകയും ചൂടും നിറഞ്ഞതോടെ കുട്ടികൾ ചുമച്ച് ഒച്ചവെച്ചു. ശബ്ദം കേട്ട് ഉണർന്ന മാതാപിതാക്കളാണ് കുട്ടികളെ രക്ഷിച്ചത്.

മലപ്പുറത്ത് വാഴയൂരിൽ ആണ് കൂട്ടക്കൊലപാതകത്തിന് ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീടിന് മണ്ണെണ്ണയൊഴിച്ച തീകൊളുത്തുകയായിരുന്നു. ആറ് കുട്ടികളടക്കം ഒൻപതംഗങ്ങളുള്ള കുടുംബം ഉറങ്ങിക്കിടന്ന വീടിനാണ് തീ കത്തിച്ചത്. പുക ശ്വസിച്ചതിനെ തുടർന്ന് കുട്ടികൾ ചുമച്ച് ഒച്ചവച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. രാത്രിയിൽ ബക്കറ്റിൽ മണ്ണണ്ണെയുമായി ഒരാൾ നടന്നു നീങ്ങുന്നത് സമീപത്തുള്ള വീടിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. കുട്ടികൾ ചുമക്കുകയും തീകണ്ട് കരയുകയും ചെയ്തതോടെ അയൽക്കാരും നാട്ടുകാരും ഒച്ച കേട്ട് ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP