Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂളിന് സമീപത്തെ കുഴൽ കിണറിന്റെ ലിവറിലൊന്നു തൊട്ടു; കൈ കുടുങ്ങിയതോടെ വൈഷ്ണവിന് തീരാവേദന; അദ്ധ്യാപകരും നാട്ടുകാരും കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി; അഗ്നിശമനസേനയെത്തി കൈപ്പത്തി പുറത്തെടുത്തത് മണിക്കൂറുകളുടെ പ്രയത്‌നത്തിന് ശേഷം

സ്‌കൂളിന് സമീപത്തെ കുഴൽ കിണറിന്റെ ലിവറിലൊന്നു തൊട്ടു; കൈ കുടുങ്ങിയതോടെ വൈഷ്ണവിന് തീരാവേദന; അദ്ധ്യാപകരും നാട്ടുകാരും കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി; അഗ്നിശമനസേനയെത്തി കൈപ്പത്തി പുറത്തെടുത്തത് മണിക്കൂറുകളുടെ പ്രയത്‌നത്തിന് ശേഷം

രഞ്ജിത് ബാബു

കാസർഗോഡ്: ചെറുവത്തൂർ കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ടി.പി. വൈഷ്ണവ് വേദന കൊണ്ട് പിടഞ്ഞത് രണ്ട് മണിക്കൂറോളം. ഉച്ച ഭക്ഷണത്തിനായി സ്‌ക്കൂളിൽ നിന്ന് പുറത്ത് പോയപ്പോൾ സമീപത്തെ കുഴൽ കിണറിന്റെ ലിവറിലൊന്നു തൊട്ടുപോയി. അതോടെ വൈഷ്ണവിന്റെ കൈ അതിൽ കുടുങ്ങി. വേദന കൊണ്ട് ഉച്ചത്തിൽ കരഞ്ഞപ്പോൾ അദ്ധ്യാപകരും നാട്ടുകാരും ഓടിയെത്തി. എന്നാൽ കൈ പുറത്തെടുക്കാനുള്ള അവരുടെ ശ്രമം വിഫലമാവുകയായിരുന്നു.

വൈഷ്ണവിന്റെ ദയനീയാവസ്ഥ കണ്ട് നിൽക്കാൻ മാത്രമായിരുന്നു നാട്ടുകാർക്കും അദ്ധ്യാപകർക്കുമായത. തൃക്കരിപ്പൂരിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി കൈ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുട്ടി സഹിക്കാനാവാത്ത വേദനയിൽ പുളയുകയായിരുന്നു. ഒടുവിൽ അവർ കൊണ്ടു വന്ന ഹൈഡ്രോളിക്ക് കട്ടറും മാർബിൾ കട്ടറും ഉപയോഗിച്ച് ശ്രമം തുടർന്നു.

ഇതിനിടയിലും കുട്ടിയുടെ കരച്ചിൽ സഹിക്കാൻ പറ്റാത്തതായിരുന്നു. കൈപ്പത്തി കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ അവർ ആവതും ശ്രമിച്ചു. വിരലുകൾക്ക് ക്ഷതമേൽക്കാതെ പുറത്തെടുക്കാൻ ഒടുവിൽ കഴിഞ്ഞു. മാർബിൾ കട്ടർ കൊണ്ടാണ് അത് സാധിച്ചത്. വിരലുകൾക്ക് പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP