Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖി സംഹാരതാണ്ഡവമാടിയപ്പോൾ കാറ്റിനോടും മഴയോടും മല്ലിട്ട് രക്ഷാദൗത്യം; മരങ്ങൾ കടപുഴകിയപ്പോഴും മണ്ണിടിഞ്ഞപ്പോഴും വീടുകളിൽ വെള്ളം കയറിയപ്പോഴും കൈത്താങ്ങായത് ഈ മനുഷ്യർ; ദുരിതാശ്വാസമെത്തിക്കാൻ അഗ്നിശമനസേന കാഴ്ചവച്ചത് മാതൃകാപരമായ പ്രവർത്തനമെന്ന് ഡയറക്ടർ ജനറൽ

ഓഖി സംഹാരതാണ്ഡവമാടിയപ്പോൾ കാറ്റിനോടും മഴയോടും മല്ലിട്ട് രക്ഷാദൗത്യം; മരങ്ങൾ കടപുഴകിയപ്പോഴും മണ്ണിടിഞ്ഞപ്പോഴും വീടുകളിൽ വെള്ളം കയറിയപ്പോഴും കൈത്താങ്ങായത് ഈ മനുഷ്യർ; ദുരിതാശ്വാസമെത്തിക്കാൻ അഗ്നിശമനസേന കാഴ്ചവച്ചത് മാതൃകാപരമായ പ്രവർത്തനമെന്ന് ഡയറക്ടർ ജനറൽ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം കേരളത്തിൽ ദുരിതം വിതച്ചപ്പോൾ ആശ്വാസം പകരാൻ ഓടിയെത്തിയ വിഭാഗമാണ് അഗ്നിശമനസേന.ചുഴലിക്കാറ്റിനെ തുടർന്ന് വന്മരങ്ങൾ കടപുഴകി വീഴുകയും, വീടുകൾക്ക് നാശനഷ്ടമുണ്ടാക്കുകയും വിവിധ ഭാഗങ്ങളെ നിശ്ചലമാക്കി ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു.

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും, പലസ്ഥലത്തും മണ്ണിടിച്ചിലും, മതിലുകൾ ഇടിഞ്ഞ് വീണ് അപകടമുണ്ടാവുകയും ചെയ്തു.നഗരപ്രദേശങ്ങളിൽ ഹോർഡിങ്ങുകൾ മറിഞ്ഞും,ഓടുന്ന വാഹനങ്ങൾക്ക് മുകളിൽ മരങ്ങൾ വീണും അപകടങ്ങൾ ഉണ്ടായി.ഈ സംഭവങ്ങളിലെല്ലാം അഗ്നിശമനസേന മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.

തിരുവനന്തപുരം നഗരത്തിൽ മാത്രം 485 ഓളം അടിയന്തരസംഭവങ്ങളുണ്ടായി.കൊല്ലത്ത് നിന്ന് 76 അടിയന്തര സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇടുക്കിയിലും അത്യാഹിതങ്ങളുണ്ടായി.തീരദേശമേഖലയിൽ ശക്തമായ തിരയടിയുടെ ഫലമായി വീടുകളിൽ വെള്ളം കയറിയതോടെ പല സ്ഥലങ്ങളിലും ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നു.ശക്തമായ കാറ്റിനെയും മഴയയെയും വകവയ്ക്കാതെയുള്ള അഗ്നിശമനസേനാംഗങ്ങളുടൈ പ്രവർത്തനം മാതൃകാപരമായെന്ന് ഡയറക്ടർ ജനറൽ ടോമിൻ.ജെ.തച്ചങ്കരി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം നഗരത്തിൽ മാത്രം 485 ഓളം കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റേണ്ടി വന്നു.കൊല്ലത്ത് ഇതുപോലെ 56 വന്മരങ്ങളും മുറിച്ചുമാറ്റി. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടുകൊണ്ടുള്ള ഈ ആത്മാർഥമായ പ്രവർത്തനം ഭാവിയിലെ പ്രവർത്തനങ്ങൾക്കും മുതൽകൂട്ടാണെന്നും തച്ചങ്കരി തിരുവനന്തപുരത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP