Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടും മൂന്നും പരിശോധനാ ഫലങ്ങൾ നെ​ഗറ്റീവ്; കൊല്ലത്തെ ആദ്യ കോവിഡ് 19 ബാധിതൻ ആശുപത്രി വിട്ടു

രണ്ടും മൂന്നും പരിശോധനാ ഫലങ്ങൾ നെ​ഗറ്റീവ്; കൊല്ലത്തെ ആദ്യ കോവിഡ് 19 ബാധിതൻ ആശുപത്രി വിട്ടു

വിനോദ് വി നായർ

കൊല്ലം: ജില്ലയിൽ ആദ്യത്തെ കോവിഡ് 19 പോസിറ്റീവ് കേസായി പാരിപ്പള്ളിഗവൺമെന്റ് മെഡിക്കൽ കോളജിൽ വിദഗ്ധ പരിചരണത്തിൽ കഴിഞ്ഞിരുന്നപ്രാക്കുളം സ്വദേശി രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. ജില്ലാമെഡിക്കൽ ഓഫീസിനും ആശുപത്രി അധികൃതർക്കും തൃക്കരുവ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തകർക്കും ഹൃദയപൂർവം നന്ദിരേഖപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ മാർച്ച് 18 ന്ദുബായിൽ നിന്നും എത്തിയ ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയിൽപോസിറ്റീവായി കണ്ടതോടെ മാർച്ച് 27 ന് വിദഗ്ധ പരിചരണത്തിനായിഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൂക്ഷ്മമായ പരിശോധനകളുടേയും വിദഗ്ദ്ധമായ പരിചരണത്തിന്റെയുംകരുതലിന്റെയും പത്തു നാളുകൾക്ക് ശേഷം ഇദ്ദേഹം ആശുപത്രി വിട്ടത്അഭിമാനനേട്ടമായി . രണ്ടും മൂന്നും സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ്ആയതിനെത്തുടർന്നാണ് ഇദ്ദേഹത്തിന് ആശുപത്രി വിടാനായത്.

തുടർച്ചയായ ഷിഫ്റ്റുകളിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന പാരിപ്പള്ളിമെഡിക്കൽ കോളജ് സ്റ്റാഫിനും ഫീൽഡ് തലം മുതൽ സാമ്പിൾപരിശോധനവരെയും, പോസിറ്റീവ് റിസൽട്ട് വന്ന ശേഷം ആശുപത്രി ശുചീകരണംമുതൽ വീടുവീടാന്തരം നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ വരെയുംഅനവരതം ഇടപെട്ട ആരോഗ്യവകുപ്പ് പ്രവർത്തകർക്കും ഒപ്പം നിന്ന പൊലീസ്, ഫയർഫോഴ്‌സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജനപ്രതിനിധികൾ എന്നിവർക്കുംഏറ്റവും ഫലപ്രദമായ തരത്തിൽ ഏകോപനവും നിയന്ത്രണവും നിർവഹിച്ച ജില്ലാഭരണകൂടത്തിനും കൂടുതൽ ശക്തമായി മുന്നോട്ടു പോകുവാനുള്ള ഊർജ്ജംപകരുന്നതായി ആദ്യരോഗിയുടെ അതിവേഗതയിലുള്ളരോഗവിമുക്തി. രോഗപരിചരണത്തിന് ഉയർന്ന നിലവാരത്തിലുള്ള എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർഅറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP