Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചക്കപ്രേമികൾക്ക് ഇനി എന്നും ഉൽസവം! സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റ് മഞ്ചേരിയിൽ തുറന്നു; വലിയ തൊഴിൽ സാധ്യത ഔദ്യോഗിക ഫലത്തെ കേന്ദ്രീകരിച്ച് വരികയാണെന്ന് മന്ത്രി വി എസ്.സുനിൽ കുമാർ

ചക്കപ്രേമികൾക്ക് ഇനി എന്നും ഉൽസവം! സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റ് മഞ്ചേരിയിൽ തുറന്നു; വലിയ തൊഴിൽ സാധ്യത ഔദ്യോഗിക ഫലത്തെ കേന്ദ്രീകരിച്ച് വരികയാണെന്ന് മന്ത്രി വി എസ്.സുനിൽ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: സംസ്ഥാനത്തെ ആദ്യ ചക്കറെസ്റ്റോറന്റ് മഞ്ചേരിയിൽ ആരംഭിച്ചു. മഞ്ചേരി മുട്ടിപ്പലത്ത് ഇന്ന് വൈകിട്ട് 4 മണിയോടെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ചക്കറെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി പന്തല്ലൂർ സ്വദശി സിജിയും ഭർത്ഥാവ് ഷാജിയുമാണ് ചക്ക റെസ്റ്റോറന്റ് നടത്തുന്നത്. കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മേളകളിൽ ചക്കവിഭവങ്ങളുടെ പ്രദർശനവും വിപണന സാധ്യതകളും തിരിച്ചറിഞ്ഞാണ് ഇത്തരത്തിലൊരു ആശയത്തിന് രൂപം കൊടുത്തതെന്ന് സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റിന്റെ ഉടമകളായ സിജിയും ഷാജിയും മറുനാടനോട് പറഞ്ഞു.

ചക്ക കൊണ്ടുള്ള മുപ്പതിലധികം വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. നാല് വർഷത്തോളമായി ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങൾ കണ്ടെത്തിയവരാണ് സിജിയും ഷാജിയും. അതേ സമയം ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചക്കക്ക് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വി എസ് സുനിൽ കുമാർ മറുനാടനോട് പറഞ്ഞു. ചക്ക ഉപയോഗിച്ചുള്ള കൂടുതൽ ഉത്പന്നങ്ങളുമായി നിരവധി പേർ രംഗത്ത് വരുന്നുണ്ട്. ഇതിൽ ആദ്യത്തെ സംരഭമാണ് ചക്കവിഭവങ്ങൾ മാത്രം ഉൾകൊള്ളിച്ച് കൊണ്ടുള്ള ഈ റസ്റ്റോറന്റ്.

കേരളത്തിൽ സുലഭമായി ലഭിക്കുന്നതും മറ്റ് വിഷാംശമൊന്നുമില്ലാത്തതുമായ പഴമെന്ന നിലയിൽ ചക്കയെ കേന്ദ്രീകരിച്ച് വലിയൊരു തൊഴിൽ സാധ്യത തന്നെ കേരളത്തിൽ വരാൻ പോവുകയാണ്. ചക്കയുടെ ഔഷധമൂല്യം കൂടി കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് പഠനത്തിന് സംസ്ഥാന സർക്കാർ തയ്യാറെടുക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഇപ്പോൾ രോഗികൾക്ക് നൽകുന്ന ഭക്ഷണത്തോടൊപ്പം ചക്ക വിഭവങ്ങൾ കൂടി ഉൾപെടുത്താൻ സർക്കാർ നപടിയെടുക്കുന്നുണ്ട്. അടുത്തതായി ചക്കയോടൊപ്പം മാങ്ങയും ഇതുപോലെ പ്രമോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

കേരളത്തിൽ ലഭ്യമായിട്ടുള്ള വിവിധ തരം മാങ്ങകളും അവയുടെ വൈവിധ്യവും സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തയ്യാറെടുപ്പ് നടത്തുന്നത്. കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പുമായി സഹകരിച്ച് കേരളത്തിലെ നാടൻ മാവുകളുടെ ഒരു ഡയറക്ടറി ഇറക്കാനുള്ള ശ്രമത്തിലാണ്. ഈ വരുന്ന അധ്യായന വർഷത്തിൽ ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് 20 തരം ഫലവൃക്ഷതൈകൾ വിദ്യാർത്ഥികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി കൃഷി വകുപ്പ് നേരിട്ട് 5 ലക്ഷം പ്ലാവിൻ തൈകൾ വിദ്യാർത്ഥികൾക്ക് നൽകും. ഇതോടൊപ്പം ഓരോ വിദ്യാർത്ഥിയും ഒരു പ്ലാവെങ്കിലും നട്ട് വളർത്തുകയെന്ന് നിർദ്ദേശവും സർക്കാർ മുന്നോട്ട് വെക്കുന്നുണ്ടെന്നും മന്ത്രി വി എസ് സുനിൽ കുമാർ മറുനാടനോട് പറഞ്ഞു.

മഞ്ചേരി നഗരസഭാ അധ്യക്ഷ, കാർഷിക സർവ്വകലാശാലയുടെ ആനക്കയം ക്യാമ്പസിലെ അധികൃതർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നിലവിൽ 15 സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു ചക്ക സംസ്‌കരണ യൂണിറ്റും ഇവരുടെ കീഴിൽ മഞ്ചേരി പന്തല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചക്ക ഉത്പന്നങ്ങൾ കൊണ്ട് പോകുന്നുണ്ട്. ഇപ്പോൾ തുടങ്ങിയ റെസ്റ്റോറന്റിലൂടെ കൂടുതൽ പേർക്ക് ജോലി നൽകാനാകുമെന്നും സിജിയും ഷാജിയും മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP