Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ പാർത്ഥാ കൺവെൻഷൻ സെന്ററിൽ ഇന്ന് നടന്നത് ലൈസൻസ് ലഭിച്ച ശേഷമുള്ള ആദ്യ വിവാഹം; നഗരസഭയുടെ ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ഇതുവരെ നടന്നത് 15 ചടങ്ങുകളുടെ ബുക്കിങ്

ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ പാർത്ഥാ കൺവെൻഷൻ സെന്ററിൽ ഇന്ന് നടന്നത് ലൈസൻസ് ലഭിച്ച ശേഷമുള്ള ആദ്യ വിവാഹം; നഗരസഭയുടെ ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ഇതുവരെ നടന്നത് 15 ചടങ്ങുകളുടെ ബുക്കിങ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയെ തുടർന്ന് വിവാദമായ പാർത്ഥാ കൺവെൻഷൻ സെന്ററിൽ ലൈസൻസ് ലഭിച്ച ശേഷമുള്ള ആദ്യ വിവാഹച്ചടങ്ങ് നടന്നു. ബക്കളത്തെ ഓഡിറ്റോറിയത്തിൽ സാജന്റെ ബന്ധുവിന്റെ തന്നെ വിവാഹമാണ് ഇന്ന് നടന്നത്. ഇതടക്കം 15 ചടങ്ങുകൾക്ക് ഇതുവരെ ബുക്കിങ് ലഭിച്ചിട്ടുണ്ട്. 16 കോടി മുടക്കിയാണ് സാജൻ പാറയിൽ ബക്കളത്ത് പാർത്ഥ കൺവെൻഷൻ സെന്റർ ഒരുക്കിയത്. 15 വർഷത്തിലേറെ നൈജീരിയയിൽ ജോലിയെടുത്ത സമ്പാദ്യം ഉപയോഗിച്ചാണ് പദ്ധതി സാക്ഷാത്കരിച്ചത്. എന്നാൽ ഇടക്കിടെ നഗരസഭ തടസവാദങ്ങൾ ഉന്നയിച്ചിരുന്നു.

ഇതോടെ തനിക്ക് ഒരിക്കലും നഗരസഭയിൽ നിന്ന് ഓഡിറ്റോറിയത്തിനുള്ള പ്രവർത്തനാനുമതി ലഭിക്കില്ലെന്ന മനോവിഷമത്തിൽ സാജൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചെത്തുമ്പോൾ നഗരസഭ വീണ്ടും ഓരോന്നുന്നയിച്ച് തടസം സൃഷ്ടിക്കുന്നുവെന്നാണ് സാജൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞത്. സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചയാളെ പാർട്ടി ചതിച്ചെന്നായിരുന്നു ഭാര്യ ബീനയുടെ പ്രതികരണം. സാജന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകുന്നതിൽ നഗരസഭ കാലതാമസം വരുത്തിയതിൽ മനംനൊന്തായിരുന്നു സാജന്റെ ആത്മഹത്യ. സംഭവം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെയ്ക്കുകയും പിന്നീട് നിബന്ധനകളോടെ നഗരസഭ ലൈസൻസ് നൽകുകയുമായിരുന്നു.

നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് കൺവെൻഷൻ സെന്ററിൽ വിവാഹച്ചടങ്ങ് നടന്നിട്ടുണ്ട്. ഓഡിറ്റോറിയം പൂർണ്ണാർത്ഥത്തിൽ പ്രവർത്തനം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ചടങ്ങിന് രണ്ട് ദിവസം മുൻപായി പൂജാ ചടങ്ങുകൾ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP