Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി മെട്രോയിൽ ആദ്യ ഘട്ടം പാലാരിവട്ടം വരെ; പരീക്ഷണ ഓട്ടം ഈ വർഷം ഉണ്ടാകും. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25 കിലോമീറ്റർ പൂർത്തിയാകാൻ 2017 ആവും

കൊച്ചി മെട്രോയിൽ ആദ്യ ഘട്ടം പാലാരിവട്ടം വരെ; പരീക്ഷണ ഓട്ടം ഈ വർഷം ഉണ്ടാകും. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25 കിലോമീറ്റർ പൂർത്തിയാകാൻ 2017 ആവും

കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതി ആദ്യം ആലുവ മുതൽ പാലാരിവട്ടം വരെ മാത്രമെന്ന് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ മാത്രം മെട്രോ നിർമ്മാണം നടത്തി ട്രെയിൻ ഓടിക്കുകയെന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കാര്യം കൊച്ചി മെട്രോയുടെ ഉടമസ്ഥരായ കൊച്ചി മെട്രോ റയിൽ ലിമിറ്റഡിനെയോ (കെഎംആർഎൽ) സംസ്ഥാന സർക്കാരിനെയോ അറിയിച്ചിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞ ചൊവ്വാഴ്ച ഇ. ശ്രീധരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ ചേർന്ന ഡിഎംആർസി ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതിനുള്ള ഷെഡ്യൂൾ തീരുമാനിച്ചു. കൊച്ചി മെട്രോയുടെ നിർമ്മാണച്ചുമതല ഡൽഹി മെട്രോ റയിൽ കോർപറേഷനാ(ഡിഎംആർസി)ണ്. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25 കിലോമീറ്ററിൽ 2016 ജൂണിൽ മെട്രോ ഓടിക്കുമെന്ന പ്രഖ്യാപനം സാധ്യമാകില്ലെന്ന് ഇതോടെ ഉറപ്പായി. എന്നാൽ ഈ വർഷം മെട്രോ ഓട്ടിക്കുമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനാണ് ദൂരം ചുരുക്കുന്നത്.

ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെയാണ് മെട്രോ റെയിൽ ആദ്യ ഘട്ടം വിഭാവനം ചെയ്തിരുന്നത്. ഇതു മുൻനിർത്തി സ്ഥലമെടുപ്പു ജോലികൾക്കുള്ള പദ്ധതി രേഖ തയാറാക്കുകയും നിർമ്മാണ ജോലികൾ നടന്നുവരികയുമായിരുന്നു. എന്നാൽ, സ്ഥലമേറ്റെടുപ്പ് ഉദ്ദേശിച്ച രീതിയിൽ നടക്കാത്തതിനാൽ രണ്ടാം ഘട്ടത്തിൽ പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് സ്റ്റേഷൻ വരെയുള്ള ഭാഗത്തു നിർമ്മാണം പൂർത്തിയാക്കി ട്രെയിൻ ഓടിക്കും.

പിന്നീടു ബാക്കിയുള്ള ഭാഗങ്ങളും പൂർത്തിയാക്കും. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണു സ്ഥലമേറ്റെടുപ്പു വൈകുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്ഥലമേറ്റെടുക്കുന്ന നിയമത്തിൽ വന്ന മാറ്റവും കാരണമായി. ഇതു സംബന്ധിച്ച ചട്ടങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ല. പ്രതിസന്ധി ചർച്ച ചെയ്യാൻ ആറിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എല്ലാ പ്രശ്‌നവും പരിഹിരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മെട്രോ നിർമ്മാണത്തിൽ പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

മുട്ടത്തെ കോച്ച് റിപ്പയറിങ് യാഡിന്റെ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കാനും മുട്ടം മുതൽ പാലാരിവട്ടം വരെയുള്ള പാളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനും ഷെഡ്യൂൾ തീരുമാനിച്ച ചൊവ്വാഴ്ചത്തെ യോഗത്തിൽ മുട്ടം മുതൽ ആലുവ വരെയും പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുമുള്ള നിർമ്മാണത്തെക്കുറിച്ചു പരാമർശം മാത്രമേയുള്ളൂ. സമയക്രമം നിശ്ചയിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP