Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിങ്കർ പ്രിന്റ്‌സ് എക്‌സ്‌പേർട് ബോർഡ് നടത്തിയ പരീക്ഷയിൽ മലയാളിക്ക് ഒന്നാം റാങ്ക്; മറ്റെല്ലാവരേയും പിന്തള്ളി മികവ് കാട്ടിയത് എറണാകുളം സ്വദേശി അജേഷ്; പരീക്ഷയിലെ മൂന്ന് ഘട്ടങ്ങളിലും മികവ് കാട്ടി മലയാളി

ഫിങ്കർ പ്രിന്റ്‌സ് എക്‌സ്‌പേർട് ബോർഡ് നടത്തിയ പരീക്ഷയിൽ മലയാളിക്ക് ഒന്നാം റാങ്ക്; മറ്റെല്ലാവരേയും പിന്തള്ളി മികവ് കാട്ടിയത് എറണാകുളം സ്വദേശി അജേഷ്; പരീക്ഷയിലെ മൂന്ന് ഘട്ടങ്ങളിലും മികവ് കാട്ടി മലയാളി

തിരുവനന്തപുരം: അഖിലേന്ത്യ ഫിങ്കർ പ്രിന്റ്‌സ് എക്‌സ്‌പേർട് ബോർഡ് നടത്തിയ പരീക്ഷയിൽ മലയാളിക്ക് ഒന്നാം സ്ഥാനത്തിന്റെ തിളക്കം. എറണാകുളം സ്വദേശി അജേഷാണ് ഈ സുവരണ നേട്ടം കൈവരിച്ചത്, ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ പരീക്ഷ എഴുതിയിടത്ത് നിന്നാണ് മലയാളിക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.എറണാകുളം റൂറൽ ആലുവ യൂണിറ്റിലാണ് ഇപ്പോൾ അജേഷ് ജോലി ചെയ്യുന്നത്. എറണാകുളം കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് അജേഷ്.

മൂന്ന് ഘട്ടമായിട്ടാണ് വിരളടയാള വിദഗ്ദരുടെ അഖിലേന്ത്യ ബോർഡ് പരീക്ഷ നടത്തുന്നത്. എഴുത്ത് പരീക്ഷയും വൈവയും പ്രാക്റ്റികലുമാണ് പരീക്ഷയിൽ ഉൾപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ 49പേർ ഉണ്ടായിരുന്ന പരീക്ഷയുടെ അവസാന ഘട്ടത്തിൽ അജേഷ് ഉൾപ്പടെ 11 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. എറണാകുളം യൂണിറ്റിൽ ഫിങ്കർ പ്രിന്റ് സെർച്ചറായി ജോലി ചെയ്യുകയായിരുന്നു അജേഷ്. മൂന്ന വർഷം പ്രവർത്തിപരിചയമുള്ളവർക്കാണ് അഖിലേന്ത്യ ബോർഡ് പരീക്ഷ എഴുതാൻ കഴിയുക.

തനിക്ക് പരീക്ഷയിലും അഭിമുഖത്തിലും മറ്റും മികച്ച പ്രകടനം നടത്താൻ സഹായകമായതും മുഴുവൻ പിന്തുണ നൽകിയതും തന്റെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണെന്നും ഒപ്പം തന്നെ തനിക്ക് പിന്തുണയായി നിന്ന കുടുംബാംഗങ്ങൾ ഉൾപ്പടെ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP