Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാജാസ് കോളെജിലെ വിദ്യാർത്ഥി യൂണിയനിലേക്ക് ആദ്യമായി ട്രാൻസ്ജെന്റർ പ്രതിനിധിയും; ദയാ ഗായത്രി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് എസ്.എഫ്.ഐ യൂണിറ്റിലേക്ക്

മഹാരാജാസ് കോളെജിലെ വിദ്യാർത്ഥി യൂണിയനിലേക്ക് ആദ്യമായി ട്രാൻസ്ജെന്റർ പ്രതിനിധിയും; ദയാ ഗായത്രി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് എസ്.എഫ്.ഐ യൂണിറ്റിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: മഹാരാജാസ് കോളെജിലെ വിദ്യാർത്ഥി യൂണിയനിലേക്ക് ആദ്യമായി ട്രാൻസ്ജെന്റർ പ്രതിനിധിയും. ദയാ ഗായത്രിയാണ് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. ആദ്യമായാണ് മഹാരാജാസ് കോളേജ് യൂണിയനിൽ ട്രാൻസ്ജെൻഡർ പ്രതിനിധി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിയാണ് ദയ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രാൻസ്ജെന്റർ വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണ് മഹാരാജാസ്. 9 പേരാണ് ഇവിടെ പഠിക്കുന്നത്. നേരത്തെ ബി.എ ഇകണോമിക്സ് പഠിക്കാൻ ഇവിടെ തന്നെ ചേർന്നിരുന്നുവെങ്കിലും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

മെൽബിൻ എന്നായിരുന്നു ദയാഗായത്രിയുടെ പേര്. മഹാരാജാസിൽ പഠിക്കുമ്പോൾ ആണ് സ്ത്രീയാകാൻ തീരുമാനിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം കോളേജിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP