Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറിൽനിന്ന് വഴിതെറ്റി വന്ന ലോറിയിൽ പുറത്തു വന്നത് അതിരൂക്ഷ ദുർഗന്ധം; മീനെല്ലാം നല്ലതാണെന്ന് വാദിച്ച ഡ്രൈവർ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ തലകറങ്ങി വീണു; ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചീഞ്ഞ് നാറുന്ന കണവയും ചെമ്മീനും; ഫോർമാലിൻ പരിശോധന ശക്തമായപ്പോൾ കൊണ്ടു വരുന്നത് പഴകിയ മത്സ്യങ്ങൾ; പരിശോധന ഇനിയും കർശനമാക്കും  

തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറിൽനിന്ന് വഴിതെറ്റി വന്ന ലോറിയിൽ പുറത്തു വന്നത് അതിരൂക്ഷ ദുർഗന്ധം; മീനെല്ലാം നല്ലതാണെന്ന് വാദിച്ച ഡ്രൈവർ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ തലകറങ്ങി വീണു; ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചീഞ്ഞ് നാറുന്ന കണവയും ചെമ്മീനും; ഫോർമാലിൻ പരിശോധന ശക്തമായപ്പോൾ കൊണ്ടു വരുന്നത് പഴകിയ മത്സ്യങ്ങൾ; പരിശോധന ഇനിയും കർശനമാക്കും   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രോളിങ് കാലത്ത് കേരളത്തിലെത്തുന്ന മീനുകളെ വിശ്വസിക്കാനാകില്ലെന്ന് വ്യക്തം. ഫോർമാലിൻ കലർത്തിയ മത്സ്യത്തിന് പുറമേ ആന്ധ്രാപ്രദേശിൽ നിന്ന് ചീഞ്ഞമത്സ്യങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നു. ഫോർമാലിന് പിടിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പുകൾ രംഗത്ത് ഇറങ്ങിയതോടെയാണ് ചീഞ്ഞ മീനുകളുടെ വരവ് തുടങ്ങുന്നത്. ആന്ധ്രാപ്രദേശിലെ നിസാംപട്ടണത്ത് നിന്ന് കൊണ്ടുവന്ന 540 കിലോ ചീഞ്ഞ ചെമ്മീനും കണവയുമാണ് കൊച്ചിയിൽ പിടികൂടിയത്.

ചമ്മക്കര മാർക്കറ്റിൽ നിന്നും അരൂരിലെ പ്രോസസിങ് യൂണിറ്റിലേക്ക് കൊണ്ടുപോകും വഴിയാണ് മത്സ്യം പിടികൂടിയത്. ലോറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് സംശയം ഉയർന്നത്. പരാതിയിൽ ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും, ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാക്ക് ചെയ്ത് പെട്ടികളിൽ സൂക്ഷിച്ചിരുന്ന ചെമ്മീൻ ചീഞ്ഞതാണെന്ന് കണ്ടെത്തി. 30 കിലോ വീതമുള്ള 18 പെട്ടികളാണ് ലോറിയിൽ ഉണ്ടായിരുന്നത്. അരൂരിലെ ഫിഷ് പ്രോസസിങ് യൂണിറ്റുകളിൽ ഇത്തരത്തിൽ ചീഞ്ഞമത്സ്യങ്ങൾ കൊണ്ടുവന്ന് വിപണിയിൽ എത്തിക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇതിനിടെ ലോറിയിലെ ചെമ്മീൻ നല്ലതാണെന്ന അവകാശവാദവുമായി ഉടമസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാളെത്തിയിരുന്നു. എന്നാൽ ഭക്ഷ്യസുരക്ഷാ വിഭാഗം ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ ഇയാൾ തലകറങ്ങിവീണു. അറസ്റ്റ് ഭയന്നാണ് ഈ നാടകമെന്നാണ് സൂചന. ചെമ്മീൻ കൊണ്ടുപോയ കണ്ടെയ്‌നർ ലോറിയിൽ നിന്നും ദുർഗന്ധം പരക്കുന്നത് തൊട്ടു പുറകെ വന്ന ആരോഗ്യ വിഭാഗം ജില്ലാ ഓഫിസർമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചീഞ്ഞ ചെമ്മീനുകൾ പിടികൂടിയത്.

ആന്ധ്രാ പ്രദേശിൽ നിന്നും കൊണ്ടുവന്ന ചെമ്മീൻ മിനി ബൈപാസിലെ പഴയ ടോളിനു സമീപത്തുവച്ചാണ് പിടികൂടിയത്. ഐസിൽ ഇട്ടു സൂക്ഷിച്ച ചെമ്മീനുകൾ പലതും ചീഞ്ഞ് അഴുകിയ നിലയിലായിരുന്നു. മീനുകൾക്ക് ആഴ്ചകളോളം പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറിൽനിന്ന് വഴിതെറ്റി വന്ന ലോറി മിനി ബൈപാസിലേക്ക് തിരിഞ്ഞതിൽ സംശയം തോന്നിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വാഹനം തടയുകയായിരുന്നു. ചെമ്മീൻ അരൂരിലേക്ക് കൊണ്ടുപോകുകയാെണന്നും ഇതിെന്റ ഉടമസ്ഥൻ താൻ തന്നെയാണെന്നാണ് ഡ്രൈവർ പറഞ്ഞത്. ചോദ്യം ചെയ്യലിനിടെയാണ് ഡ്രൈവർ ബോധരഹിതനായി വീണത്.

83 ബോക്സുകളിലായിട്ടായിരുന്നു ചെമ്മീനും കണവയും സൂക്ഷിച്ചിരുന്നത്. ഇവ ഉപയോഗിക്കാൻ കഴിയാത്തവിധം ചീഞ്ഞിരുന്നു. എന്നാൽ ഇവയിൽ ഫോർമാലിനോ ,അമോണിയോയോ പോലുള്ള രാസവസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ പി ബി ദിലീപ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫിസർ മാരായ എൻ പി മുരളി,ജോസഫ് ലോറൻസ്,വിന്നി എന്നിവരും പരിശോധനയക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP