Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീൻ കേടാകാതിരിക്കാൻ വേണ്ടി സോഡിയം ബെൻസോവേറ്റും ഫോർമാലിനും; കഴക്കൂട്ടം മര്യനാട് കടപ്പുറത്ത് വിഷം ചേർക്കുന്നത് സാധാരണം; നടപടി എടുക്കാൻ മടിച്ച് ഫുഡ് സേഫ്റ്റിക്കാരും

മീൻ കേടാകാതിരിക്കാൻ വേണ്ടി സോഡിയം ബെൻസോവേറ്റും ഫോർമാലിനും; കഴക്കൂട്ടം മര്യനാട് കടപ്പുറത്ത് വിഷം ചേർക്കുന്നത് സാധാരണം; നടപടി എടുക്കാൻ മടിച്ച് ഫുഡ് സേഫ്റ്റിക്കാരും

ആർ പീയൂഷ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മത്സ്യങ്ങളിൽ രാസ വസ്തുക്കൾ പ്രയോഗിക്കുന്നതായി വിവരം. കഴക്കൂട്ടം മര്യനാട് കടപ്പുറത്താണ് മത്സ്യങ്ങളിൽ വ്യാപകമായി രാസ വസ്തുക്കൾ പ്രയോഗിക്കുന്നത്. ട്രോളിങ് നിരോധനമായതിനാൽ വള്ളങ്ങൾമാത്രമാണ് കടലിൽ പോകുന്നത്. ചെറിയ വള്ളങ്ങൾ ഏറെയുള്ള സ്ഥലമാണ് മര്യനാട് കടപ്പുറം. ചെറുകിടകച്ചവടക്കാർ മുതൽ വമ്പന്മാർ വരെ ഇവിടെ നിന്നും മീൻ കൊണ്ടുപോകുന്നുണ്ട്. വലിയ ലോറികളിൽ കൊണ്ടുപോകുന്ന മീനുകളിലും ചെറുകിട കച്ചവടക്കാരുടെ മീനുകളിലുമാണ് ഇവ കലർത്തുന്നത്. മീൻ കേടാകാതിരിക്കാൻ വേണ്ടി സോഡിയം ബെൻസോവേറ്റും ഫോർമാലിനുമാണ് ചേർക്കുന്നതെന്നാണ് വിവരം.

സംശയകരമായ രീതിയിൽ മീനുകളിൽ എന്തോ കവറിൽ നിന്നും പൊട്ടിച്ചു ചേർക്കുന്നത് ശ്രദ്ധയിൽപെട്ട ഒരാൾ വിവരം ഫുഡ് സേഫ്റ്റി അധികൃതരെ അറിയിച്ചു. അവർ ചിറയിൻ കീഴ് ഫുഡ് സേഫ്റ്റി ഓഫീസറെ ബന്ധപ്പെടാൻ അറിയിക്കുകയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ചിറയിൻകീഴ് ഫുഡ് സേഫ്റ്റി ഓഫീസർ ലിപിനെ ബന്ധപ്പെട്ടു വിവറങ്ങൾ കൈമാറി. ലോറിയിൽ കയറ്റുന്ന മീനിലാണ് ഇത്തരത്തിൽ രാസ വസ്തുക്കൾ ചേർക്കുന്നത് കണ്ടതെന്നും വാഹന മ്പർ കൈമാറുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥൻ പോലും പരിശോദനയ്ക്ക് എത്തിയില്ല. തുടർന്ന് വാഹനം പുറപ്പെട്ടപ്പോൾ വിവരം വീണ്ടും അറിയിച്ചു. ചിറയിൻ കീഴ് വരെ ഇയാൾ വാഹനത്തെ പിൻതുടർന്നെങ്കിലും ഫുഢ്സേഫ്റ്റി ഉദ്യോഗസ്ഥന്റെ പൊടിപോലും കണ്ടില്ല.

അടുത്ത ദിവസവും ഇതേ പ്രക്രിയ വീണ്ടും കണ്ടപ്പോൾ വിവരമറിയിച്ചപ്പോൾ മുകളിൽ നിന്നും നിർദ്ദേശം ലഭിക്കാതെ പരിശോധനയ്ക്ക് വരാൻ കഴിയില്ലെന്നാണ് അറിയിച്ചത്. ഇനി വന്നാൽ കൂടി തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കാൻ സാമ്പിൾ എടുക്കാൻ മാത്രമേ കഴിയൂ എന്ന്ും അറിയിച്ചു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും കാണാതിരുന്നതോടെ ഇയാൾ ഫുഡ്സേഫ്റ്റി കമ്മീഷ്ണർക്ക് പരാതി നൽകി. പരാതി നൽകിയശേഷം മറുനാടൻ മലയാളിയെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയായിരുന്നു.

പരാതിക്കാരന്റെ അന്വേഷണത്തിൽ മര്യനാട് കടപ്പുറത്ത് ഇപ്പോഴും രാസ വസ്തുക്കൾ ചേർത്തുള്ള മീനുകൾ പുറത്തേക്കും സമീപ പ്രദേശങ്ങളിലേക്കും വിൽപ്പന നടത്തുന്നതായിഅറിയാൻ കഴിഞ്ഞു എന്ന് മറുനാടൻ മലയാളിയോട് പറഞ്ഞു. ലോറികളിൽ കൊണ്ടു പോകുന്ന മീനുകൾ തൃശ്ശൂർ ഭാഗത്തേക്കാണെന്നും സൂചനയുണ്ട്.

ഫുഡ് സേഫ്റ്റി കമ്മീഷ്ണർ എം.ജി രാജമാണിക്യത്തിന്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ നടത്തിയ റെയ്ഡിൽടൺ കണക്കിന് ഫോർമാലിൻ കലർന്ന മീനുകൾ പിടിച്ചെടുത്തിരുന്നു. അതിന് ശേഷം കേരളത്തിൽ ഫോർമാലിൻ കലർന്ന മീനുകൾ ഇല്ലാതായിരു്നനു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇത്തരം മത്സ്യങ്ങൾ മാർക്കറ്റുകളിൽ സജീവമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP