Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് രണ്ട് കണ്ടെയ്‌നറുകളിലായി കടത്താൻ ശ്രമിച്ചത് പഴകിയ മത്സ്യം; ചീഞ്ഞ മീൻ പിടികൂടിയത് അമരവിള ചെക്‌പോസ്റ്റിൽ; കടത്താൻ ശ്രമിച്ചത് 26 ടൺ പഴകിയ മത്സ്യം; അതിർത്തിയിൽ ജാഗ്രതയുമായി പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് രണ്ട് കണ്ടെയ്‌നറുകളിലായി കടത്താൻ ശ്രമിച്ചത് പഴകിയ മത്സ്യം; ചീഞ്ഞ മീൻ പിടികൂടിയത് അമരവിള ചെക്‌പോസ്റ്റിൽ; കടത്താൻ ശ്രമിച്ചത് 26 ടൺ പഴകിയ മത്സ്യം; അതിർത്തിയിൽ ജാഗ്രതയുമായി പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലേക്ക് കോവിഡ് കാലത്ത് ചീഞ്ഞ് മീൻ ഒഴുകുന്നു. തിരുവനന്തപുരത്താണ് ഇത്തവണ മീൻ വേട്ട. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് രണ്ട് കണ്ടെയ്‌നറുകളിലായി കടത്താൻ ശ്രമിച്ച പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്‌പോസ്റ്റിലാണ് 26 ടൺ പഴകിയ മത്സ്യം പൊലീസും ആരോഗ്യവകുപ്പും ചേർന്ന് പിടികൂടിയത്.

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ബുധനാഴ്ച നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 15 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2,865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15,641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP