Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിൽ രക്ഷകരായതിന് സ്വീകരണം ഏറ്റുവാങ്ങി മടങ്ങവെ മത്സ്യ തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു; പരിക്കേറ്റത് കരുനാഗപ്പള്ളി സ്വദേശി ചിന്തു പ്രദീപിന്; അഞ്ച് ശസ്ത്രക്രിയകൾ വേണ്ടിവരുമെന്ന് ഡോക്ടർമാർ; ഗുരുതരാവസ്ഥ തുടരുന്നു

പ്രളയത്തിൽ രക്ഷകരായതിന് സ്വീകരണം ഏറ്റുവാങ്ങി മടങ്ങവെ മത്സ്യ തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു; പരിക്കേറ്റത് കരുനാഗപ്പള്ളി സ്വദേശി ചിന്തു പ്രദീപിന്; അഞ്ച് ശസ്ത്രക്രിയകൾ വേണ്ടിവരുമെന്ന് ഡോക്ടർമാർ; ഗുരുതരാവസ്ഥ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മഹാപ്രളയത്തിൽ അകപ്പെട്ട കേരളത്തെ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് മത്സ്യ തൊഴിലാളികൾ. പറഞ്ഞാൽ തീരാത്ത നന്ദി കേരള സമൂഹം അവരോട് തുറന്ന പറയുകയും തന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സ്യ തൊഴിലാളിക്കാണ് ഇപ്പോൾ സ്വീകരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വെട്ടേറ്റിരിക്കുന്നത്.

മഹാപ്രളയത്തിൽ രക്ഷകനായി മാറിയ മത്സ്യത്തൊഴിലാളിക്ക് സ്വീകരണമേറ്റുവാങ്ങി മടങ്ങവെ വെട്ടേറ്റു. കരുനാഗപ്പള്ളി ആലപ്പാട്ടെ കാക്കതുരുത്ത് മണിമന്തിരത്തിൽ ചിന്തു പ്രദീപി (27)നാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിൽ തിരുവോണ ദിവസം സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് മടങ്ങവെ, രാത്രി 9 മണിയോടെയാണ് ചിന്തുവിനെ ഒരു സംഘം ആളുകൾ കരുനാഗപ്പള്ളിയിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പരാതി.

ചിന്തുവിന്റെ വലതു കൈയിലെ നടുവിരൽ ആക്രമണത്തെ തുടർന്ന് അറ്റുപോയി. ഇടതുകൈയിലെ കൈപ്പത്തിക്കു താഴെ വെട്ടേറ്റ് ഒരു രക്തക്കുഴൽ മുറിഞ്ഞുപോയ നിലയിലാണ്. കൂടാതെ മൂന്നു ഞരമ്ബുകളും മുറിഞ്ഞിട്ടുണ്ട്.

കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജിലും പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP