Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളെ പൊലീസ് അറസ്‌ററ് ചെയ്തത് വഞ്ചനാ കുറ്റം ചുമത്തി; കോൺഗ്രസ് നേതാക്കളായ റാഷി ജോസ്, കുഞ്ഞികൃഷ്ണൻ, സി.ടി. സ്‌കറിയ, ടി വി അബ്ദുൽ സലീം, ജെ.സെബാസ്റ്റ്യൻ എന്നിവർ അറസ്റ്റിലായത് ട്രസ്റ്റിലെ രണ്ട് ഡയറക്ടർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ

കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളെ പൊലീസ് അറസ്‌ററ് ചെയ്തത് വഞ്ചനാ കുറ്റം ചുമത്തി; കോൺഗ്രസ് നേതാക്കളായ റാഷി ജോസ്, കുഞ്ഞികൃഷ്ണൻ, സി.ടി. സ്‌കറിയ, ടി വി അബ്ദുൽ സലീം, ജെ.സെബാസ്റ്റ്യൻ എന്നിവർ അറസ്റ്റിലായത് ട്രസ്റ്റിലെ രണ്ട് ഡയറക്ടർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ചെറുപുഴയിലെ കെ കരുണാകരൻ മെമോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. കോൺഗ്രസ് നേതാക്കളായ റോഷി ജോസ്, കുഞ്ഞികൃഷ്ണൻ , സി.ടി. സ്‌കറിയ, ടി വി അബ്ദുൽ സലീം, ജെ.സെബാസ്റ്റ്യൻ എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കെ. കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളാണ് കോൺഗ്രസ് നേതാക്കളായ അഞ്ചുപേരും.

കെ കരുണാകരന്റെ പേരിൽ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. എട്ട് ഡയറക്ടർമാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടർമാരാണ് കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.

നേരത്തെ കരാറുകാരനായ മുതുവാണിക്കുന്ന് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടും പ്രതികൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. ട്രസ്റ്റിൽ നിന്ന് ഒരു കോടി നാൽപത് ലക്ഷം രൂപ ലഭിക്കാത്തതിനെ തുടർന്നാണ് ഈ കരാറുകാരൻ ആത്മഹത്യ ചെയ്തത്. എന്നാൽ കരാറുകാരന്റെ ആത്മഹത്യയിൽ ഇവർക്കെതിരെ ഇപ്പോൾ അറസ്റ്റ് ഉണ്ടാകില്ലെന്ന് തളിപ്പറമ്പ് ഡിവൈഎസ്‌പി അറിയിച്ചു. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും ഇതിൽ നടപടിയെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP