Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വയനാടും മലപ്പുറത്തും വാഹനാപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരാളുടെ നിലഗുരുതരം

വയനാടും മലപ്പുറത്തും വാഹനാപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരാളുടെ നിലഗുരുതരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിച്ചു.വൈത്തിരിയിലും കട്ടപ്പനയിലുമാണ് അപകടങ്ങൾ ഉണ്ടായത വയനാട് വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ കോഴിക്കോട്-മൈസൂരു ദേശീയപാതയിൽ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം.കെ.എൽ 55 യു 771 എന്ന രജിസ്റ്റർ നമ്പറിലുള്ള ആൾട്ടോ കാറാണ് അപകടത്തിൽ

ഒരാൾക്ക് ഗുരുതരപരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു തന്നെ രണ്ടു പേർ മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്ന് കരുതുന്നു

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിലാണ് രണ്ടാമത്തെ അപകടം നടന്നത്. ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേരാണ് മരിച്ചത്. വെള്ളയാംകുടി സ്വദേശികളായ രാജൻ, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP