Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടാക്കടയിൽ ഡിവൈഎഫ്‌ഐ കോൺഗ്രസ് സംഘർഷം; കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലതെത്തി; ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചതിലെ തർക്കം സംഘർഷമായി; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

കാട്ടാക്കടയിൽ ഡിവൈഎഫ്‌ഐ കോൺഗ്രസ് സംഘർഷം; കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലതെത്തി; ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചതിലെ തർക്കം സംഘർഷമായി; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

തിരുവനന്തപുരം: കാട്ടാക്കട അംബൂരിയിൽ ഡിവൈഎഫ്ഐ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്സ് ബോർഡ് നശിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഒരു മിനിലോറിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യവുമായി എത്തുകയായിരുന്നു. ഇതേ തുടർന്നുള്ള തർക്കാണ് സംഘർഷത്തിൽ കലാശിച്ചത്.

പേരേക്കോണം സ്വദേഷി ഷിബു. അംബൂരി സ്വദേശി സതീഷ്. കള്ളിക്കാട് സ്വദേശി അലക്‌സ്, പന്ത സ്വദേശി ഷാജി, കണ്ടംതിട്ട ബിജു ചാക്കോ എന്നിവർക്കാണ് പരിക്കറ്റത്. ഇവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷിനും ഷിബുവിനും തലയ്ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് സെയ്യാറ്റിൻകര ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP