Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോൾ ആലപിെച്ചത്തിയ വിദ്യാർത്ഥികളെ ആക്രമിച്ചു പരിക്കേൽപ്പിച്ചതു ബിജെപി നേതാവിന്റെ വീട്ടിൽ നിന്നു സംഭാവന ചോദിച്ചതിനാൽ; കുട്ടികളെ ക്രൂരമായി മർദിച്ച അഞ്ച് ആർഎസ്എസ് പ്രവർത്തകർ ചടയമംഗലം പൊലീസിന്റെ പിടിയിൽ

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോൾ ആലപിെച്ചത്തിയ വിദ്യാർത്ഥികളെ ആക്രമിച്ചു പരിക്കേൽപ്പിച്ചതു ബിജെപി നേതാവിന്റെ വീട്ടിൽ നിന്നു സംഭാവന ചോദിച്ചതിനാൽ; കുട്ടികളെ ക്രൂരമായി മർദിച്ച അഞ്ച് ആർഎസ്എസ് പ്രവർത്തകർ ചടയമംഗലം പൊലീസിന്റെ പിടിയിൽ

ചടയമംഗലം: കരോൾ സംഘത്തെ മർദ്ദിച്ച ആർഎസ്എസ് ബിജെപി പ്രവർത്തകർ പിടിയിൽ. കഴിഞ്ഞ 22ന് കൊല്ലം ചടയമംഗലത്താണ് സംഭവം. കരോൽ സംഘത്തെ മർദ്ദിച്ച ജയകുമാർ, വൈഷ്ണവ്, കൃഷ്ണകുമാർ, ചന്ദ്രൻ പിള്ള , ജയപ്രകാശ് എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഐപിസി 153, ജുവനൈൽ ജസ്റ്റിസ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കരോൾ സംഘം രൂപീകരിക്കുകയും വീടുകൾതോറുമെത്തി കരോൾ ഗാനം ആലപിക്കുകയും ക്രിസ്മസ് സന്ദേശം കൈമാറുകയും ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളടങ്ങിയ സംഘത്തിന് മിക്ക വീടുകളിൽ നിന്നും സംഭാവനയും നൽകിയിരുന്നു.

പിന്നീട് ബിജെപി പ്രവർത്തകനായ ജയകുമാറിന്റെ വീട്ടിൽ കരോൾ കഴിഞ്ഞ ശേഷം സംഭാവന ചോദിച്ചപ്പോൾ നൽകാൻ പറ്റില്ലെന്ന് പറഞ്ഞ് വാക്കേറ്റവും തർക്കവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. കരോൾ പാട്ട് പാടിയ സംഘത്തെ കൈതക്കുറ്റി ഭാഗത്തുവച്ച് സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു.

കരോൾ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണു മർദനമേറ്റത്. ചടയമംഗലം ഗവ. സ്‌കൂൾ വിദ്യാർത്ഥികളായ നാസിം (15), അബ്ദുള്ള (16), വിഷ്ണു (21), അമൃതകൃഷ്ണ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളെ ആർഎസ്എസ്. സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് സിപിഎമ്മും ഡിവൈഎഫ്ഐ.യും ആരോപിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP