Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി കേറി അങ്ങ് എല്ലായിടത്തും ഫ്‌ളക്‌സ് ബോർഡ് വെക്കൽ നടക്കില്ല; രാഷ്ട്രീയപ്പാർട്ടികളും വിവിധ സംഘടനകളും സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾക്ക് കാലപരിധി; സമ്മേളനങ്ങൾ സംബന്ധിച്ച ബോർഡുകൾ പരിപാടികൾ കഴിഞ്ഞാലുടൻ സംഘാടകർ നീക്കംചെയ്യണം; അനിയന്ത്രിതമായി കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ അഗ്‌നിരക്ഷാസേന രംഗത്ത്

ഇനി കേറി അങ്ങ് എല്ലായിടത്തും ഫ്‌ളക്‌സ് ബോർഡ് വെക്കൽ നടക്കില്ല; രാഷ്ട്രീയപ്പാർട്ടികളും വിവിധ സംഘടനകളും സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾക്ക് കാലപരിധി; സമ്മേളനങ്ങൾ സംബന്ധിച്ച ബോർഡുകൾ പരിപാടികൾ കഴിഞ്ഞാലുടൻ സംഘാടകർ നീക്കംചെയ്യണം; അനിയന്ത്രിതമായി കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ അഗ്‌നിരക്ഷാസേന രംഗത്ത്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എവിടെ നോക്കിയാലും ഫ്‌ളക്‌സാണ്.ര്ഷ്ട്രീയ സാംസ്‌കാരിക ഭേദമില്ലാതെയുള്ള ഫ്‌ളക്‌സ് വെക്കൽ ഇനി അവസാനിക്കാൻ പോവുകയാണ്. സുരക്ഷാച്ചട്ടങ്ങൾ പാലിക്കാതെ, അനിയന്ത്രിതമായി കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ അഗ്‌നിരക്ഷാസേന പുതിയ ശുപാർശകളുമായി രംഗത്തെത്തി. ഇത് സർക്കാർ അംഗീകരിച്ചാൽ നാട്ടിൽ റോഡും കാഴ്ചയും മറച്ച് കാലാകാലങ്ങളായി എടുത്തു മാറ്റാത്തതും അല്ലാത്തതുമായ ഫ്‌ളക്‌സ് ബോർഡുകൾക്ക് ശമനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരസ്യബോർഡുകൾ സ്ഥാപിക്കുന്നവരിൽനിന്ന് പ്രത്യേക നികുതി ഈടാക്കണമെന്ന നിർദ്ദേശമടങ്ങിയ ശുപാർശ തിങ്കളാഴ്ച സർക്കാരിനു സമർപ്പിക്കും.

പരസ്യബോർഡുകൾ സ്ഥാപിക്കാൻ ഇനിമുതൽ അഗ്‌നിരക്ഷാസേനയുടെ അനുമതി വാങ്ങണം. സ്ഥാപിക്കുന്ന സ്ഥലം, ബോർഡുകളുടെ വലുപ്പം, നിർമ്മിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ എന്നിവയ്ക്ക് പ്രത്യേക മാനദണ്ഡവും നിയന്ത്രണവും കൊണ്ടുവരണമെന്ന നിർദ്ദേശവുമുണ്ട്.

നിലവിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളാണ് അനുമതി നൽകുന്നത്. ഇനിമുതൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർ അഗ്‌നിരക്ഷാസേനയ്ക്കും റോഡ് സുരക്ഷാ അഥോറിറ്റിക്കും പ്രത്യേക നികുതി നൽകണമെന്നടങ്ങുന്നതാണ് ശുപാർശ. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും അഗ്‌നിരക്ഷാസേനയുടെ വികസന പ്രവർത്തനങ്ങൾക്കുമായി ഈ പണം ഉപയോഗിക്കാം. സംസ്ഥാനത്ത് വലിയ പരസ്യ കമ്പനികൾക്കും ചെറിയ പരസ്യ കമ്പനികൾക്കും 500 കോടി രൂപയുടെ വീതം പരസ്യബോർഡുകളുടെ വിപണിയുണ്ടെന്നാണ് അഗ്‌നിരക്ഷാസേന കണക്കുകൂട്ടുന്നത്.

നേരത്തേ ഹൈക്കോടതി നിർദ്ദേശപ്രകാരം പരസ്യബോർഡുകൾക്കായി ചട്ടങ്ങൾക്ക് രൂപം നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പായില്ല. ഈ ചട്ടങ്ങളിലെ നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ ശുപാർശ സർക്കാരിനു നൽകുന്നത്. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ, ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിച്ച 2.5 കോടി രൂപ മുടക്കി ക്രെയിൻ, യന്ത്രവാൾ തുടങ്ങിയ പുതിയ ഉപകരണങ്ങൾ വാങ്ങാൻ അഗ്‌നിരക്ഷാസേന തീരുമാനിച്ചെന്ന് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു.

പ്രധാന നിർദ്ദേശങ്ങൾ

ഫ്‌ളക്‌സുകൾ, ഇരുമ്പു തകിടുകൾ, ഇലക്ട്രോണിക് സംവിധാനത്തിലുള്ളവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി പരസ്യ ബോർഡുകളെ വേർതിരിക്കും.

ഓരോ വിഭാഗത്തിലെയും പരസ്യ ബോർഡുകളുടെ നീളം, വീതി എന്നിവയിൽ കൃത്യമായ അനുപാതം പാലിക്കണം.

യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പാടില്ല. വളവുകളിലും ദിശാസൂചകങ്ങൾ മറയ്ക്കുന്ന രീതിയിലും ബോർഡുകൾ സ്ഥാപിക്കരുത്.

യാത്രക്കാരുടെ കണ്ണിൽ തുളച്ചുകയറും വിധത്തിലുള്ള നിറങ്ങൾ ഉപയോഗിക്കരുത്.

കാറ്റത്ത് നിലംപൊത്താവുന്ന പരസ്യബോർഡുകൾ കണ്ടെത്തി നീക്കംചെയ്യണം.

രാഷ്ട്രീയപ്പാർട്ടികളും വിവിധ സംഘടനകളും സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾക്ക് കാലപരിധി നിശ്ചയിക്കണം.

സമ്മേളനങ്ങൾ സംബന്ധിച്ച ബോർഡുകൾ പരിപാടികൾ കഴിഞ്ഞാലുടൻ സംഘാടകർ നീക്കംചെയ്യണം. ഇല്ലെങ്കിൽ സംഘാടകരിൽനിന്ന് പിഴ ഈടാക്കണം.

തിരക്കേറിയ നഗരങ്ങളിൽ വലിയ പരസ്യബോർഡുകൾ നിരോധിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP