Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്‌ളക്‌സ് മാലിന്യത്തിന് തീപിടിച്ചു; മാലിന്യപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് അടക്കം 20 ഓളം കുടുംബശ്രീ പ്രവർത്തകർ ആശുപത്രിയിൽ

ഫ്‌ളക്‌സ് മാലിന്യത്തിന് തീപിടിച്ചു; മാലിന്യപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് അടക്കം 20 ഓളം കുടുംബശ്രീ പ്രവർത്തകർ ആശുപത്രിയിൽ

കെ എം അക്‌ബർ

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിൽ കുടുംബശ്രീ യോഗം നടക്കുന്ന ഹാളിന് സമീപം ഫൽക്സ് മാലിന്യത്തിന് തീപിടിച്ചു. മാലിന്യംപുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം 20 ഓളം കുടുംബശ്രീ പ്രവർത്തകർ ആശുപത്രിയിൽ. ലോണെടുത്ത കുടുംബശ്രീ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടക്കുന്നതിനിടെ ഇന്ന് ഉച്ചയോടേയാണ് സംഭവം. ഇതേസമയം ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 75ഓളം പേർ ഉണ്ടായിരുന്നു.

യോഗം നടക്കുന്ന മുകളിലെ ഹാളിലേക്ക് കറുത്ത പുക ഉയർന്നതോടെ ഇവിടെയുണ്ടായിരുന്നവർ പരിഭ്രാന്തരാവുകയും പുറത്തേക്കോടുകയുമായിരുന്നു. ഹാളിൽ നിറയെ പുക നിറഞ്ഞതോടെ ഒന്നും കാണാൻ കഴിയാതെ പലരും കൂട്ടിയിടിക്കുയും വീഴുകയും ചെയ്തു. ഇതിനിടെ ഹാളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടമ്മക്ക് സൽബിലിടിച്ച് പരിക്കേറ്റു. നാലകത്ത് ഷഹന (36)ക്കാണ് പരിക്കേറ്റത്.

പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്പത്ത് (30), അംഗങ്ങളായ ആശ രവി (52), ഷഹർബാൻ (40), കുടുംബശ്രീ പ്രവർത്തകരായ സജിത വലിയകത്ത് (33), മകൾ ദക്ഷത്ര (8 മാസം), വാലിപറമ്പിൽ ജമീല (49), ബിന്ദു ആറുകെട്ടി (43), കണ്ണന്നൂർ അമ്പലത്ത് വീട്ടിൽ ഫാത്തിമ (48), എടക്കഴിയൂർ വീട്ടിൽ സജിത (40), പുല്ലാനി സൗമ്യ (30), പണിക്കവീട്ടിൽ നെസി (35), ബാകൃഷ്ണൻ എടക്കഴിയൂർ വീട്ടിൽ പ്രേമാവതി (53), മുൻപറമ്പിൽ പുഷ്പ (55), മുക്രിയകത്ത് സഫിയ (55), ആയിനികുളം വീട്ടിൽ സംഗീത (36), ചളിയിൽ വീട്ടിൽ ഷെറീന (34) എന്നിവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകരെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയിലിൽ പ്രവേശിപ്പിച്ചു.

പലർക്കും ചർദ്ദിയും ശ്വാസംമുട്ടലുമാണ് അനുഭവപ്പെട്ടത്. അതേ സമയം പഞ്ചായത്ത് വളപ്പിൽ കൂട്ടിയിട്ടിരുന്ന ഫൽക്സ് അടക്കമുള്ള മാലിന്യക്കൂമ്പാരത്തിന് എങ്ങനേയാണ് തീപിടിച്ചതെന്ന് അറിയില്ലെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്പത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP