Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപൻ'; കണ്ണൂരിൽ പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ഫ്‌ളക്‌സ് ബോർഡ്; അമ്പാടിമുക്ക് സഖാക്കളുടെ വര ഒരു കലാസൃഷ്ടി സിപിഎമ്മിന് തലവേദനയാകുന്ന വിധം

'ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപൻ'; കണ്ണൂരിൽ പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ഫ്‌ളക്‌സ് ബോർഡ്; അമ്പാടിമുക്ക് സഖാക്കളുടെ വര ഒരു കലാസൃഷ്ടി സിപിഎമ്മിന് തലവേദനയാകുന്ന വിധം

കണ്ണൂർ: ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ കണ്ണൂരിലെ അമ്പാടിമുക്ക് സഖാക്കൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. മുമ്പ് ആവർത്തിച്ചു പോന്ന ചില ശീലങ്ങൾ മാറ്റാൻ ഇവരെ കൊണ്ട് സാധിക്കാത്തതാണ് പലപ്പോഴും പാർട്ടിക്ക് വിനയാകുന്നത്. പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്ണനാക്കിയും ചിത്രീകരിച്ച ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചത് പാർട്ടിക്ക് ഏറെ തലവേദന ഉണ്ടായിക്കിയിരുന്നു. ഇപ്പോഴിതാ അമ്പാടിമുക്ക് സഖാക്കളുടെ മറ്റൊരു കലാസൃഷ്ടി കൂടി തലവേദനയാകുന്നു.

പി ജയാരാജനെ ആഭ്യന്തര മന്ത്രിയാക്കി ഉണ്ടാക്കിയ ഒരു ഫ്‌ളക്‌സ് ബോർഡ് ആണ് ഇപ്പോൾ സിപിഎമ്മിന് തലവേദന ആയിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐഎം ഭരണത്തിൽ വന്നാൽ പി ജയരാജനാവും ആഭ്യന്തര മന്ത്രിയെന്ന് അമ്പാടിമുക്ക് സഖാക്കൾ ഇപ്പോഴെ ഉറപ്പിച്ചു കഴിഞ്ഞു. ഇടതുപക്ഷം അധികാരത്തിലെത്തിയാൽ പിണറായി ആകുമോ അതോ വി എസ് തന്നെ ആകുമോ മുഖ്യമന്ത്രി എന്നത് ഇപ്പോഴും തർക്കവിഷമായി നിൽക്കുമ്പോഴാണ് അമ്പാടിമുക്ക് സഖാക്കൾ പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കിയത്.

ഷൂക്കൂർ വധത്തിലും മനോജ് വധത്തിലും പി ജയരാജന് പങ്കുണ്ടെന്നു പറയുന്നത് കെട്ടിച്ച കഥയാണ്. അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്താൻ ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും സ്ഥാപിത താൽപര്യമാണ്. അവരെക്കൊണ്ടു തന്നെ പി ജയരാജനെ സല്യൂട്ട് ചെയ്യിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്തരത്തിലൊരു ഫ്‌ളക്‌സ് സ്ഥാപിച്ചതെന്ന് അമ്പാടിമുക്ക് സഖാക്കൾ പറയുന്നു. ശക്തനായ മുഖ്യമന്ത്രി ശക്തനായ ആഭ്യന്തര മന്ത്രിയെന്നാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്. ശക്തനായ മുഖ്യമന്ത്രി എന്നതിലൂടെ സഖാക്കൾ ഉദ്ദേശിച്ചത് പിണറായി തന്നെ മുഖ്യമന്ത്രിയെന്നാണ് താനും.

തുറന്ന ജീപ്പിൽ പൊലീസ് അകമ്പടിയോടെ ഗാർഡ്ഓഫ് ഓണർ സ്വീകരിക്കുന്ന ആഭ്യന്തരമന്ത്രിയായി ജയരാജനെ ചിത്രീകരിച്ചാണ് പോസ്റ്റ്. മനോജ് വധകേസിലും ഷുക്കൂർ കേസിലുമെല്ലാം കോടതി കയറുന്ന ജയരാജനെയാണ് ആഭ്യന്തരമന്ത്രിയാക്കി അമ്പാടി സഖാക്കൾ ഇപ്പോഴേ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രവർത്തകരിൽ ഒരു വിഭാഗം ജയരാജനെ ആഭ്യന്തരമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ബോർഡ് തന്നെ ഉയർത്തിയത്. ഇതിന് സോഷ്യൽ മീഡിയയിൽ നിന്നടക്കം വിമർശനങ്ങൾ നേരിടുകയാണ് അമ്പാടി മുക്ക് സഖാക്കൾ. നവകേരള മാർച്ചിനുവേണ്ടി തയ്യാറാക്കിയ ഫ്‌ളക്‌സിൽ പോരാളിയായ അർജ്ജുനനായ പിണറായിയുടെ ശക്തനായ തേരാളി കൃഷ്ണനായി പി ജയരാജനെ അവതരിപ്പിച്ചതിനു പിന്നാലെയാണ് അമ്പാടിമുക്കിൽ ഇത്തരത്തിലൊരു ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ആർഎസ്എസ് വിട്ട് സിപിഐഎമ്മിലേക്ക് വിട്ടതിനു ശേഷം ചുവന്ന ഗണപതിയെ നിമജ്ഞനം ചെയ്യുന്നതാണ് ഇവരുടെ ആദ്യ കലാസൃഷ്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP