Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്രവും കേരളവും തമ്മിലുള്ളത് ജന്മി-കുടിയാൻ ബന്ധമല്ലെന്ന് വി എസ് സുനിൽകുമാർ; ഇത് തമ്പുരാക്കന്മാരുടെ ലോകമല്ല; കെഞ്ചിപ്പറഞ്ഞിട്ടും സംസ്ഥാനത്തിന്റെ കാർഷിക നഷ്ടം പരിഹരിക്കാൻ പ്രത്യേക ഫണ്ട് നൽകിയില്ലെന്നും തുറന്ന് പറഞ്ഞ് കേരളത്തിന്റെ കൃഷിമന്ത്രി

കേന്ദ്രവും കേരളവും തമ്മിലുള്ളത് ജന്മി-കുടിയാൻ ബന്ധമല്ലെന്ന് വി എസ് സുനിൽകുമാർ; ഇത് തമ്പുരാക്കന്മാരുടെ ലോകമല്ല; കെഞ്ചിപ്പറഞ്ഞിട്ടും സംസ്ഥാനത്തിന്റെ കാർഷിക നഷ്ടം പരിഹരിക്കാൻ പ്രത്യേക ഫണ്ട് നൽകിയില്ലെന്നും തുറന്ന് പറഞ്ഞ് കേരളത്തിന്റെ കൃഷിമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പ്രളയത്തിൽ പോലും കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ. പ്രളയത്തിൽ കൃഷിനാശത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് സുനിൽകുമാർ പൊട്ടിത്തെറിച്ചത്. കേന്ദ്രത്തിനോട് കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്റെ കാർഷിക നഷ്ടം പരിഹരിക്കാൻ ഒന്നുംതന്നില്ലെന്നും പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തരേണ്ട തുക മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് നൽകിയതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം വരെ കാർഷികവിളകളുടെ നഷ്ടം മാത്രം 1200 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുനടക്കുന്നത് കേന്ദ്രം അറിയാത്തതല്ലല്ലോ. സാങ്കേതികത്വം പറയുകയാണ്. ഇതൊരു ഫെഡറൽ റിപ്പബ്ലിക്കാണ്. ഇത് തമ്പുരാന്മാരുടെ ലോകമല്ലല്ലോ. കേരളവും കേന്ദ്രവും ഒന്നിച്ചുനീങ്ങേണ്ട സന്ദർഭമാണിത്- മന്ത്രി കൂട്ടിച്ചേർത്തു. ഇത്തവണത്തെ പ്രളയത്തിൽ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാർഷിക നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവും കേരളവും തമ്മിൽ ജന്മി-കുടിയാൻ ബന്ധമല്ല. ചെലവാക്കാൻ കഴിയാത്ത നിബന്ധനകൾ വച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്. എന്നിട്ടാണ് തന്ന പണം ചെലവഴിച്ചിട്ടില്ലെന്ന് പറയുന്നത്. പലതവണ കേന്ദ്രത്തിന് മുന്നിൽപോയി കെഞ്ചി പറഞ്ഞതാണ്. ഇതിൽ ഇനി എന്തുപറയാനാണ്. അവർ ഇഷ്ടമുണ്ടെങ്കിൽ തരട്ടെ. അത് നോക്കി ഇരിക്കാനാവില്ല. കഴിഞ്ഞ പ്രളയകാലത്തും കേന്ദ്രം ഒന്നും പ്രത്യേകമായി നൽകിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP