Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടനാട്ടിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ പുണെയിൽ നിന്നും കിർലോസ്‌കർ പമ്പുകൾ എത്തിക്കും; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത് 50 ഹെവി ഡ്യൂട്ടി പമ്പുകൾ; മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി നടപടി എടുത്തത് മന്ത്രി തോമസ് ഐസക്കിന്റെ ട്വിറ്റർ വഴിയുള്ള അഭ്യർത്ഥന കണ്ട്

കുട്ടനാട്ടിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ പുണെയിൽ നിന്നും കിർലോസ്‌കർ പമ്പുകൾ എത്തിക്കും; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത് 50 ഹെവി ഡ്യൂട്ടി പമ്പുകൾ; മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി നടപടി എടുത്തത് മന്ത്രി തോമസ് ഐസക്കിന്റെ ട്വിറ്റർ വഴിയുള്ള അഭ്യർത്ഥന കണ്ട്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മഴ മാറിയിട്ടും കുട്ടനാട്ടിൽ നിന്നും പ്രളയദുരിതം ഒഴിഞ്ഞ് പോകാത്ത അവസ്ഥയിൽ വെള്ളം നീക്കാൻ പുണെയിൽ നിന്നും പമ്പുകൾ എത്തിക്കും. കിർലോസ്‌ക്കർ കമ്പനിയുടെ 50 ഹെവി ഡ്യൂട്ടി പമ്പുകളാണ് എത്തിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ട്വിറ്ററിൽ അഭ്യർത്ഥനാ കുറിപ്പ് ഇറക്കിയിരുന്നു. ഇത് മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്റെ ശ്രദ്ധയിൽപെട്ട ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു.

തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീം അംഗങ്ങളായ കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി വെള്ളം വൻതോതിൽ പമ്പു ചെയ്യാൻ ഉപയോഗിച്ചത് കിർലോസ്‌കർ പമ്പായിരുന്നു. ഈ ആശയമാണ് തോമസ് ഐസക് ശനിയാഴ്ച ട്വിറ്ററിൽ പങ്കുവച്ചത്. വൈകാതെ തന്നെ മഹാരാഷ്ട്ര മന്ത്രി ഇതിനോടു പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച മുംബൈയിലെ സർക്കാർ വക ജെ.ജെ ആശുപത്രി, പുണെ സസോൺ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് നൂറംഗ വൈദ്യസംഘവുമായി രക്ഷാപ്രവർത്തനത്തിന് വ്യോമസേനാ വിമാനത്തിൽ മന്ത്രി മഹാജൻ കേരളത്തിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP