Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളൈ ദുബായ് പ്രത്യക കാർഗോ സർവീസ് നടത്തി; ചരക്ക് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് ദുബായിൽ അന്തരിച്ച കണ്ണൂർ, മണ്ണാർക്കാട് സ്വദേശികളുടെ മൃതദേഹവുമായി

ഫ്‌ളൈ ദുബായ് പ്രത്യക കാർഗോ സർവീസ് നടത്തി; ചരക്ക് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് ദുബായിൽ അന്തരിച്ച കണ്ണൂർ, മണ്ണാർക്കാട് സ്വദേശികളുടെ മൃതദേഹവുമായി

സ്വന്തം ലേഖകൻ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഫ്‌ളൈ ദുബായ് പ്രത്യക കാർഗോ സർവീസ് നടത്തി. കോവിഡ്-19 കാരണം എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും നിർത്തിവെച്ചതിനാൽ പ്രയാസത്തിലായ കയറ്റുമതിക്കാരെ സഹായിക്കാനാണ് പ്രത്യേക കാർഗോ സർവീസ്.

ദുബായിൽ അന്തരിച്ച കണ്ണൂർ, മണ്ണാർക്കാട് സ്വദേശികളുടെ മൃതദേഹവുമായാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് വിമാനം കോഴിക്കോട്ടെത്തിയത്. 18,750 കിലോ കാർഗോയുമായി വിമാനം പിന്നീട് ദുബായിലേക്ക് പോയി. പഴം, പച്ചക്കറി കയറ്റുമതിക്കായി മാത്രമാണ് ദുബായിലേക്ക് കാർഗോ വിമാനസർവീസ്. ഫ്‌ളൈ ദുബായ് കാർഗോ സർവീസ് 30 വരെ തുടരും. കെ.ജി. എക്‌സ്‌പോർട്ടിനുവേണ്ടി മലബാർ ലോജിസ്റ്റിക്കാണ് വിമാനം ചാർട്ടർചെയ്യുന്നത്. കോവിഡ് 19-നെ തുടർന്ന് ഭക്ഷ്യദൗർലഭ്യം നേരിടുന്ന യു.എ.ഇയെ സഹായിക്കാനാണ് കാർഗോ കയറ്റുമതി പുനരാരംഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP