Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനാപുരത്തെ അംഗൻവാടി ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ഇരുപത്തിയഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അംഗൻവാടി ടീച്ചർമാർക്കായുള്ള പരിശീലന ക്ലാസിൽ ഭക്ഷണം വിതരണം ചെയ്തത് കുടുംബശ്രീ പ്രവർത്തകർ; ഭക്ഷണത്തിൽ ക്ലോറിന്റെ അംശം കൂടുതലായതാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്ന് പൊലീസ്

പത്തനാപുരത്തെ അംഗൻവാടി ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ഇരുപത്തിയഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അംഗൻവാടി ടീച്ചർമാർക്കായുള്ള പരിശീലന ക്ലാസിൽ ഭക്ഷണം വിതരണം ചെയ്തത് കുടുംബശ്രീ പ്രവർത്തകർ; ഭക്ഷണത്തിൽ ക്ലോറിന്റെ അംശം കൂടുതലായതാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

 പത്തനാപുരം: അംഗൻവാടി ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ. ഐ.സി.ഡി.എസ് പരിശീലന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ആഹാരത്തിൽ നിന്നാണ് ഇരുപത്തിയഞ്ചോളം ജീവനക്കാർക്ക് വിഷബാധ ഉണ്ടായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അംഗൻവാടി അദ്ധ്യാപകരായ പട്ടാഴി വടക്കേക്കര ശ്രീഭവനിൽ ശ്രീകുമാരി (45),ചെളിക്കുഴി മധുഭവനിൽ സരസകുമാരിയമ്മ (54),ചെറുകര അമൃതവിലാസത്തിൽ സുശീലഭായി (55),കടയ്ക്കാമൺ അഷ്‌റഫ് മൻസിലിൽ അനീഷാബീവി (43),വിളക്കുടി കാഞ്ഞിരംവിളയിൽ മുതാംസ്ബീഗം (51),പട്ടാഴി നടുത്തേരി ബിന്ദുഭവനിൽ ആതിര (25),പട്ടാഴി അമീൻഷാ മൻസിലിൽ ഷാജില (39),വെട്ടിത്തിട്ട റീജാഭവനിൽ ലിസി (52),പൂങ്കുളഞ്ഞി കാലായിൽ റഹിയാനത്ത് (42),തച്ചക്കുളം പുത്തൻവിള വീട്ടിൽ സിന്ധു (44),നടുമുരുപ്പ് വേങ്ങവിള പടിഞ്ഞാറ്റേതിൽ ഖദീജ (48),പള്ളിമുക്ക് മുഹ്‌സീന മൻസിലിൽ ഷീജ (44) പട്ടാഴി വടക്കേക്കര നന്ദവിലാസത്തിൽ ശശികല (43),പാതിരിക്കൽ പള്ളികിഴക്കേതിൽ ശാന്ത (58) എന്നിവർക്കാണ് വിഷബാധയേറ്റത്. ഇവരെ പത്തനാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേഖലയിലെ അംഗൻവാടി അദ്ധ്യാപകർക്കായി പത്തനാപുരം ഐ.സി.ഡി.എസ് ഓഫീസിൽ ശൈശവ പൂർവ്വകാല പരിചരണവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ പരിശീലനം പരിപാടി നടക്കുകയായിരുന്നു.ഇതിന്റെ ഭാഗമായി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.കഴിച്ചതിനെ തുടർന്ന് ജീവനക്കാർക്ക് ശാരീരികാസ്ഥസ്തത ഉണ്ടാകുകയായിരുന്നു.തുടർന്ന് ഛർദ്ധി, വയറിളക്കം, തളർച്ച അനുഭവപ്പെട്ട ജീവനക്കാരെ പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പിറവന്തൂർ കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഭക്ഷണശാലയിൽ നിന്നാണ് ആഹാരം എത്തിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി പത്തനാപുരം,പിറവന്തൂർ, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ ജീവനക്കാർക്കാണ് പരിശീലനം നൽകി വന്നത്. 92 പേരാണ് പരിശീലനപരിപാടിയിൽ പങ്കെടുത്തത്. ഇരുപത്തയഞ്ചോളം ജീവനക്കാർക്കാണ് അസ്വസ്ത അനുഭവപ്പെട്ടത്.പാചകത്തിനായി ഉപയോഗിച്ച ജലത്തിൽ ക്ലോറിന്റെ അംശം കൂടുതലായതിനാലാണ് ശാരീരികബുദ്ധിമുട്ട് ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP