Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ തുരത്താനെത്തി; നാൽപത് എണ്ണത്തെ തേടിയെത്തിയ സംഘം കണ്ടത് രണ്ടെണ്ണത്തിനെ; വനം വകുപ്പിന്റെ കർമ്മ പദ്ധതിക്ക് തിരിച്ചടി

പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ തുരത്താനെത്തി; നാൽപത് എണ്ണത്തെ തേടിയെത്തിയ സംഘം കണ്ടത് രണ്ടെണ്ണത്തിനെ; വനം വകുപ്പിന്റെ കർമ്മ പദ്ധതിക്ക് തിരിച്ചടി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: 200 -ളം വരുന്ന സംഘം 19 ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്നിടങ്ങളിൽ നിന്നും വനത്തിൽ പ്രവേശിച്ചു. നാൽപത് ആനകളുണ്ടെന്ന് തീർച്ചപ്പെടുത്തിയ സ്ഥലത്ത് കണ്ടെത്തിയത് രണ്ടാനകളെ മാത്രം. ഇവയെ ഓടിച്ച് പുഴകടത്തുന്നതിനുള്ള നീക്കവും പാളി.ശല്യക്കാരായ കാട്ടാനക്കൂട്ടത്തെ സ്ഥലം മാറ്റുന്നതിനായി കോട്ടപ്പടി കോട്ടപ്പാറ വനമേഖലയിൽ വനംവകുപ്പാരംഭിച്ച കർമ്മ പദ്ധതിയുടെ ആദ്യദിവസത്തിന് പരാജത്തോടെ പരിസമാപ്തി.

ഇന്നലെ രാവിലെ 9 മണിയോടെ സർവ്വവിധ സന്നാഹങ്ങളുമായിട്ടാണ് വനംവകുപ്പ് അധികൃതർ ആനകളെ കുടിയൊഴിപ്പിക്കാൻ എത്തിയത്.പൊലീസും ഫയൽഫോഴ്‌സും സർവ്വ വിധ സന്നാഹങ്ങളുമായി ഏഴ് കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വനമേഖലയുടെ മൂന്ന് ഭാഗത്തായി നിലയുറപ്പിച്ച ശേഷമാണ് ദൗത്യസംഘം വനത്തിലേക്ക് കടന്നത്.

ഏത് സ്ഥിതിവിശേഷവും നേരിടാൻ പാകത്തിൽ മെഡിക്കൽസംഘം ആമ്പുലൻസുകളുമായി എത്തിയിരുന്നു.ഇതേ സന്നാഹങ്ങളുടെ അകമ്പടിയോടെ ഇന്നും ജിവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം കോട്ടപ്പാറ വനമേഖലയിൽ കാടിടിളക്കി പരിശോധനക്കിറങ്ങിയിട്ടുണ്ട്. തിരച്ചിലിന് 19 സംഘവും ആനകളെ ഓടിക്കാൻ നാല് സംഘങ്ങളുമാണ് ദൗത്യസംഘത്തിൽ ഉള്ളത്.

തിരച്ചിൽ സംഘത്തിൽ ഗാർഡുമാരും വാച്ചർമാരും നാട്ടുകാരും മറ്റുമായിരിക്കും കൂടുതലും ഉണ്ടാവുക.വെറ്റിനറി ഡോക്ടർമാരും റെയിഞ്ചോഫീസർമാരും പ്രത്യേകം പരിശീനം ലഭിച്ച ജീവനക്കാരുമാണ് ആനയെ ഓടിക്കുന്ന സംഘത്തിലുള്ളത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഇന്നലെ ദൗത്യസംഘം ആനകളെ തുരത്താൻ ശ്രമിച്ചത്.

ഇന്നും ഇക്കാര്യത്തിൽ ഇതേ മാർഗ്ഗം തന്നെ പിൻതുടരുന്നതിനാണ് അധികൃതരുടെ തീരുമാനം.ഈ വനമേഖലയിൽ ആനകളില്ലന്ന് ഉറപ്പാക്കുന്നതുവരെ ഈ കർമ്മപദ്ധതി തുടരുമെന്നാണ് ്ധികൃതരിൽ നിന്നും ലഭിച്ച സൂചന. വനപ്രദേശത്ത് കൂടി ഒഴുകുന്ന പെരിയാറിന്റെ കൈവഴി കടത്തി ിടമലയാർ വനമേഖലയുടെ തുടർച്ചയായ കരിമ്പാനി വനത്തിലേക്ക് ആനകളെ എത്തിക്കുന്നതിനാണ് വനംവകുപ്പിന്റെ നീക്കം.ആനകളെ കടത്തിയ ശേഷം ഇവ മടങ്ങി വരാതിരിക്കാൻ തീരപ്രദേശത്ത് കാവൽപുരകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ഇതിനിടയിൽ തന്നെ ഇലട്രിക്ക് ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ പൂർത്തിയാക്കുമെന്നുമാണ് വനംവകുപ്പധികൃതരുടെ വെളിപ്പെടുത്തൽ.
.
തൃശൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ മലയാറ്റൂർ ഡി .എഫ.ഒ., തുണ്ടം, കോടനാട് റേഞ്ച് ഓഫീസർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഒഴിപ്പിക്കൽ പരിപാടിക്ക് കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെയായി കോട്ടപ്പാറയിലെ ജനവാസമേഖലയിൽ കാട്ടാന ശല്യം വർദ്ധിച്ചിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് രുപയുടെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തതോടെ പ്രദേശവാസികൾ ആനശല്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു.ഇതിന്റെ പശ്ചത്താലത്തിലാണ് ഈ വനമേഖയിൽ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടത്തെ ഇടമലയാർ കരിമ്പാനി വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.

അടുത്തിടെ കോട്ടപ്പാറ വനത്തിൽ വനം വകുപ്പ് നടത്തിയ സർവ്വേയിൽ മുപ്പതോളം ആനകളെ കണ്ടെത്തിയിരുന്നു. ഇതിൽ 4 എണ്ണം കുഞ്ഞുങ്ങളാണ്. പത്ത് വർഷം മുൻപാണ് കരിമ്പാനി വനത്തിൽ നിന്നും ഏതാനും ആനകൾ കോട്ടപ്പാറ വനത്തിലേക്ക് എത്തിയത്. ഇവ പെറ്റുപെരുകി ഇപ്പോൾ ഈ വനമേഖലയിൽ ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഇനിയും പെറ്റുപെരികിയാൽ ജനവാസമേഖല അപ്പാടെ ആനക്കൂട്ടം തരിപ്പണമാക്കുന്ന സ്ഥിതി സംജാതമാവുമെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് നേരിട്ടിറങ്ങിയിട്ടുള്ളത്.

തുണ്ടം റേഞ്ചിന്റെ പരിധിയിൽ വരുന്ന പെരിയാർ തീരത്തുള്ള കരിമ്പാനി വനം സുരക്ഷിതമേഖലയാണെന്ന കണക്കൂട്ടലിലാണ് വനംവകുപ്പ് ഇവിടേക്ക് ആനകളെ എത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP