Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാൽപ്പത് വർഷമായി കൈവശം വെച്ചിരുന്ന സ്ഥലം കയ്യേറ്റമെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർ കൃഷി വെട്ടി നശിപ്പിച്ചു; സിപിഐ പ്രാദേശിക നേതാവിന്റെ സഹോദരന്റെ ഭൂമിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി; രാഷ്ട്രീയ പകപോക്കലെന്നും കള്ളപ്പരാതിയെന്നും വീട്ടുകാർ

നാൽപ്പത് വർഷമായി കൈവശം വെച്ചിരുന്ന സ്ഥലം കയ്യേറ്റമെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർ കൃഷി വെട്ടി നശിപ്പിച്ചു; സിപിഐ പ്രാദേശിക നേതാവിന്റെ സഹോദരന്റെ ഭൂമിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി; രാഷ്ട്രീയ പകപോക്കലെന്നും കള്ളപ്പരാതിയെന്നും വീട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കൈയേറ്റ ഭൂമിയന്നെന്ന് വിധിയെഴുതി നാൽപ്പത് വർഷമായി കൈവശത്തിലുള്ള സ്വകാര്യ ഭൂമിയിലെ ടാപ്പിങ് നടത്തിയിരുന്ന റബ്ബർ,വാഴ,കായ്ഫലമുള്ള തെങ്ങ് ,കമുക് എന്നിവ വെട്ടി നശിപ്പിച്ചു. ഇന്ന് പുലച്ചെയാണ് സിപിഐ യുടെ പ്രാദേശിക നേതാവ് പി റ്റി ബെന്നിയുടെ സഹോദരൻ പി റ്റി ജോർജ്ജിന്റെ തലക്കോട് ഇഞ്ചിപ്പാറക്ക് സമീപത്തെ ഒരേക്കറിലേറെ വരുന്ന സ്ഥലം വമ്പൻ സന്നാഹങ്ങളുമായി എത്തി മൂന്നാർ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ വനം വകുപ്പധികൃതർ വെട്ടിവെളിപ്പിച്ചത്. ഇതിനെതിരെ സിപിഐ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

സംഭവം രാഷ്ട്രീയ പകപോക്കലാണെന്നും കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ എൽ ഡി എഫ് നയങ്ങൾ തർക്കുന്നതിനുള്ള ഒരു പറ്റം ഉദ്യോഗസ്ഥരുടെ നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും സിപിഐ സംസ്ഥാന കമ്മറ്റിയംഗം ഇ കെ ശിവനും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി എസ് നാരായണൻ നായരും മാധ്യമങ്ങോട് വ്യക്തമാക്കി.നേരത്തെ സി പി എം ലെ വി എസ് വിഭാഗം നേതാവായിരുന്ന ബെന്നി അടുത്തിടെയാണ് സിപിഐയിൽച്ചേർന്നത്.

രാവിലെ 100 -ളം വനം വകുപ്പ് ഉദ്യോഗസ്ഥർ മരംമുറിക്കൽ തൊഴിലാളികളുമായി എത്തിയാണ് ലക്ഷ്യം പൂർത്തീകരിച്ചത്.തടസ്സം ചെയ്യാൻ ആരുമെത്താത്തിനാൽ വന്നവർക്ക് പണി എളുപ്പമായി.നാൽപ്പത് വർഷത്തിലേറെയായി ഭൂമിയിൽ കൃഷി ചെയ്തുവരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.മുറിച്ചുമാറ്റിയ തെങ്ങും മറ്റും കണ്ടാലും ഇത്രയും പഴക്കം തോന്നിക്കുന്നുണ്ടെന്നാണ് മരംമുറിക്കൽ തൊഴിലാകളും സാക്ഷ്യപ്പെടുത്തുന്നത്.

കയ്യേറ്റ ഭൂമിയാണെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇരുപത് ദിവസത്തിനുള്ളിൽ കൈയിലുള്ള രേഖകൾ ഹാജരാക്കണമെന്നും വനം വകുപ്പധികൃതർ ജോർജ്ജിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ 15 ദിവസം പിന്നിട്ടപ്പോഴേക്കും ഡി എഫ് ഒ യുടെ നിർദ്ദേശപ്രകാരം നടപടിയാരംഭിക്കുകയായിരുന്നെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആരോപണം. വാസുദേവൻ എന്ന പ്രദേശവാസിയിൽ നിന്നും 20 വർഷം മുമ്പാണ് താൻഭൂമി വാങ്ങിയതെന്നും ഇതിന് മുമ്പ് 20 വർഷത്തിലേറെയായി ഭുമി മറ്റ് ചിലരുടെ കൈവശത്തിലായിരുന്നെന്നും ഇതിനുള്ള എല്ലാ രേഖകളും കൈവശമുണ്ടെന്നും സ്ഥലമുടമ ജോർജ്ജ് അറിയിച്ചു.

വനം മന്ത്രിയുടെ പാർട്ടിക്കാർ തന്നെ ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഇതിന്റെ പരിണിത ഫലം എന്താവുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രദേശവാസികൾ.പാർട്ടിയുമായി കലഹിച്ച് കുറച്ച് അണികളുമായി സിപിഐയിൽ ചേക്കേറിയ ബൈന്നിക്കിട്ടുള്ള അടിയാട്ടാണ് സി പി എം നേതൃത്വം ഇതിനെക്കാണുന്നത്.സംഭവത്തിൽ പ്രതിഷേധമറിയിക്കാനെത്തിയ സിപിഐ നേതാക്കൾക്കൊപ്പം ബെന്നിയും സ്ഥലത്ത് എത്തിയിരുന്നു.മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നേര്യമംഗലത്തെത്തി വൻകയ്യേറ്റം ഒഴിപ്പിച്ചു എന്ന് വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമായിരുന്നു ഇതെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധമുയരുമെന്നും സിപിഐ നേതാക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP