Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാന്തല്ലൂർ-വട്ടവടയ്ക്ക് സമീപം പഴത്തോട്ടത്ത് കാട്ടുതീ; ആനമുടി ഷോല നാഷണൽ പാർക്ക് ഭാഗങ്ങളിൽ അനിയന്ത്രിതമായി മൂന്നാം ദിവസവും പടരുന്നു; സാമിയാളറ ആദിവാസി കോളനി ഭാഗത്ത് എപ്പോൾ വേണമെങ്കിലും തീപിടിക്കാമെന്ന അവസ്ഥ; സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീയിട്ടതാണ് പ്രദേശത്ത് പടർന്നു കയറിയതെന്ന് വനം വകുപ്പ്; സന്നദ്ധ സേവകരുടെ സഹായം തേടി അധികൃതർ

കാന്തല്ലൂർ-വട്ടവടയ്ക്ക് സമീപം പഴത്തോട്ടത്ത് കാട്ടുതീ; ആനമുടി ഷോല നാഷണൽ പാർക്ക് ഭാഗങ്ങളിൽ അനിയന്ത്രിതമായി മൂന്നാം ദിവസവും പടരുന്നു; സാമിയാളറ ആദിവാസി കോളനി ഭാഗത്ത് എപ്പോൾ വേണമെങ്കിലും തീപിടിക്കാമെന്ന അവസ്ഥ; സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീയിട്ടതാണ് പ്രദേശത്ത് പടർന്നു കയറിയതെന്ന് വനം വകുപ്പ്;  സന്നദ്ധ സേവകരുടെ സഹായം തേടി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കാന്തല്ലൂർ: കാന്തല്ലൂർ വട്ടവടയ്ക്ക് സമീപം പഴത്തോട്ടം മേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുമ്പോഴും പരിഹാര മാർഗങ്ങൾക്കായി കിണഞ്ഞു ശ്രമിച്ച് വനം വകുപ്പ്. ആനമുടി നാഷണൽ ഷോല പാർക്ക് ഭാഗത്താണ് തീ ഇപ്പോൾ പടർന്നു കയറുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ ഭാഗത്ത് കാട്ടുതീ പടർന്നു പിടിക്കുകയാണ്. ഇതിനിടെ സാമിയാളറ ആദിവാസി കോളനി ഭാഗത്ത് എപ്പോൾ വേണമെങ്കിലും തീപിടിക്കാമെന്ന  അവസ്ഥയാണെന്നാണ് വിവരം. 

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീയിട്ടതാണ് പ്രദേശം മുഴുവനും പടർന്നു കയറിയിരിക്കുന്നത്. എന്നാൽ പ്രദേശത്തെ കാട്ടു തീ പടർന്നു കയറുമ്പോഴും വനം വകുപ്പിനെ സഹായിക്കാൻ ആരും മുന്നോട്ട് വരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. തീയണയ്ക്കുന്നതിന് സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ എത്രയും വേഗം അറിയിക്കണമെന്ന് ചിന്നാർ റേഞ്ച് ഓഫീസർ അറിയിച്ചു.

Range officer Shola NP 
Sameer MK 8547603258
Range Officer Chinnar 
Prabu.PM 8547603220

മറയൂർ ഭാഗത്ത് ഈ മാസം 'കാട്ടുതീയുടെ' താണ്ഡവം

മറയൂർ കച്ചാരം വെള്ളച്ചാട്ടത്തിലേക്കും ഭ്രമരം വ്യൂ പോയിന്റിലേക്കും ഈ മാസം ആദ്യം വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കാട്ടുതീ സാധ്യത കണക്കിലെടുത്താണ് വനംവകുപ്പ് വിലക്കേർപ്പെടുത്തിയത്. സഞ്ചാരികളെത്താതായതോടെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചിരുന്ന ആദിവാസികളുടെ ഉപജീവന മാർഗമാണില്ലാതായത്. ഇതോടെ വിനോദ സഞ്ചാരികൾക്ക് വനവിഭവങ്ങളും മറ്റും വിൽപന നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ആദിവാസികളാണ് പ്രതിസന്ധിയിലായത്.

മറയൂർ, മൂന്നാർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ മലനിരകളിലും ഈമാസം കാട്ടുതീ പടരുന്നതായി വാർത്ത പുറത്ത് വന്നിരുന്നു. മറയൂർ പഞ്ചായത്തിൽ കർപ്പൂരക്കുടിയിൽ പടർന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കുവാൻ അധികൃതർ ഏറെ പണിപ്പെട്ട സംഭവവുമുണ്ടയി. കർപ്പൂരക്കുടി ഗോത്രവർഗ കോളനിയിൽ നൂറിലധികം ഏക്കറുകളിലെ കാപ്പി-കുരുമുളക് അടക്കമുള്ള കൃഷി പൂർണമായും കത്തി നശിച്ചു

കുടിക്കു സമീപമുള്ള കൃഷിയിടത്തിലിട്ട തീ മറ്റ് പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു. കാന്തല്ലൂർ പഞ്ചായത്തിലെ തീർത്ഥമല, ചാനൽ മേട്, പെരടിപ്പള്ളം എന്നിവിടങ്ങളിലും കാട്ടുതീ ശക്തമായി പടർന്നിരുന്നു. കാന്തല്ലൂരിലെ ഒള്ളവയൽ മറയൂർ പഞ്ചായത്തിലെ കർപ്പൂരക്കുടി, അഞ്ചുനാട്ടാൻപാറ, മുരുകന്മല എന്നിവിടങ്ങളിലും പടർന്ന തീ സർവനാശം വിതച്ചാണ് മടങ്ങിയത്. വേനൽ വരുന്നതിനു മുമ്പ് കാട്ടുതീ പടരാതിരിക്കുവാനുള്ള നടപടികളെടുക്കുന്നതിൽ വനംവകുപ്പിന് വൻവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളിൽ ആവശ്യത്തിന് ഫയർലൈൻ വെട്ടിയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP