Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടിൽ മുള്ളിയാലും കേസ്; മറയൂർ-ഉടുമലൈ പാതയിൽ മൂത്രമൊഴിച്ച യുവാക്കൾക്ക് 1600 രൂപ പിഴയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ

കാട്ടിൽ മുള്ളിയാലും കേസ്; മറയൂർ-ഉടുമലൈ പാതയിൽ മൂത്രമൊഴിച്ച യുവാക്കൾക്ക് 1600 രൂപ പിഴയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ

മറയൂർ: വന്യജീവിസങ്കേതത്തിനുള്ളിൽ മൂത്രമൊഴിച്ചതിന് മൂന്നു യുവാക്കൾക്ക് 1600 രൂപ പിഴ. മറയൂർ-ഉടുമലൈ പാതയിൽ ചിന്നാർ അതിർത്തിക്കപ്പുറം തമിഴ്‌നാട്ടിലെ പൊങ്കനോടാ പാലത്തിന് സമീപത്താണ് സംഭവം.

മറയൂർ സ്വദേശികളായ യുവാക്കളെ തമിഴ്‌നാട്ടിലെ റേഞ്ചാഫീസറുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തുടർന്ന് പിഴയടപ്പിച്ച് രസീത് നൽകിയത്.എന്നാൽ ആനമല ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ തമിഴ്‌നാട് ട്രസ്റ്റ് എന്ന സംഘടനയുടെ രസീതാണ് റേഞ്ച് ഓഫീസർ ഒപ്പിട്ട് നൽകിയിരിക്കുന്നത്.

മറയൂർ ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ ചിന്നാർ വനമേഖല ആരംഭിക്കും. പിന്നീട് ചിന്നാർ, ആനമല വന്യജീവിസങ്കേതങ്ങളിലൂടെയാണ് ഏറെ ദൂരം വാഹനങ്ങൾ പോകുന്നത്. ഇതിനിടയിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സംവിധാനമൊന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP