Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർബുദം നിരന്തരമായ വേദന തരുന്നുണ്ടെങ്കിലും ഷാജിക്ക് കാടിനോടുള്ള പ്രണയം മാത്രമാണ് മനസിൽ; കുടുംബസ്വത്തായി കിട്ടിയ പത്തുസെന്റ് ഭൂമിയും നൽകിയത് കാടൊരുക്കാൻ; കൈവെള്ളയിലെ തൊലി പൊള്ളിയിളകി ചോര പൊടിയുമ്പോഴും ഷാജി പാടും ''അർബുദമേ പ്രാണൻ നീയെടുത്തുകൊൾക, കരൾ കാടിനു നൽകിയല്ലോ...''

അർബുദം നിരന്തരമായ വേദന തരുന്നുണ്ടെങ്കിലും ഷാജിക്ക് കാടിനോടുള്ള പ്രണയം മാത്രമാണ് മനസിൽ; കുടുംബസ്വത്തായി കിട്ടിയ പത്തുസെന്റ് ഭൂമിയും നൽകിയത് കാടൊരുക്കാൻ; കൈവെള്ളയിലെ തൊലി പൊള്ളിയിളകി ചോര പൊടിയുമ്പോഴും ഷാജി പാടും ''അർബുദമേ പ്രാണൻ നീയെടുത്തുകൊൾക, കരൾ കാടിനു നൽകിയല്ലോ...''

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: കഴിഞ്ഞ പതിമൂന്ന്‌വർഷമായി ഷാജിയെ വേദനിപ്പിക്കുന്നത് അർബുദമാണെങ്കിലും കാടിനോടുള്ള പ്രണയത്തിൽ അതെല്ലാം മറക്കും. കുടുംബസ്വത്തായി കിട്ടിയ പത്തുസെന്റ് ഭൂമി കാടൊരുക്കാൻ നൽകിയിരിക്കുകയാണ് ഷാജി. പരിസ്ഥിതി സംഘടനയ്ക്കാണ് നൽകിയത്്. കീമോതെറാപ്പി ചെയ്തതിന്റെ ബാക്കിപത്രമായി ദേഹമാകെ നീരുണ്ട്. കൈവെള്ളയിലെ തൊലി പൊള്ളിയിളകി ചോര പൊടിയുന്നുണ്ട്. എങ്കിലും ഷാജി പാടുന്നു: ''അർബുദമേ പ്രാണൻ നീയെടുത്തുകൊൾക, കരൾ കാടിനു നൽകിയല്ലോ...'' 36 വർഷമായി മനസ്സിൽ സൂക്ഷിക്കുന്നതാണ് ഷാജി കാടിനോടുള്ള പ്രണയം.

1983-ൽ പന്തളം എൻ.എസ്.എസ്. കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോഴാണ് ഷാജിക്ക് കാടിനോടുള്ള ഇഷ്ടം തുടങ്ങുന്നത്. ആൾക്കൂട്ടം എന്ന കൂട്ടായ്മയുടെ പരിപാടിയിൽ കവി ഡി. വിനയചന്ദ്രന്റെ 'കാടിന് ഞാനെന്തു പേരിടും... കാടിനു ഞാനെന്റെ പേരിടും' എന്ന കവിത കേട്ടതോടെയാണ് എല്ലാവരും കാട് നശിപ്പിക്കുമ്പോൾ പ്രായശ്ചിത്തമായി കാട് ഒരുക്കണമെന്ന് തോന്നിയത്. അരീക്കരയിലെ പിതൃസ്വത്ത് കിട്ടിയപ്പോൾ കാടൊരുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വർഷങ്ങൾ നീണ്ട വിദേശവാസ സമയത്തും കാടിനോടുള്ള പ്രണയം മനസിൽ തന്നെ സൂക്ഷിച്ചു. വയറ്റിൽ അസ്വസ്ഥത തുടങ്ങിയപ്പോൾ ശരീരമാകെ വേദന ആരംഭിക്കാൻ തുടങ്ങി. തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ അർബുദമാണെന്ന് കണ്ടെത്തി.

അടുത്തിടെ മകൾ പഠിക്കുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ കുട്ടികൾ എല്ലാവരും ചേർന്ന് കാടൊരുക്കുന്ന വിവരം അറിഞ്ഞത്. അദ്ധ്യാപകനായ ആർ. അഭിലാഷിനെ ബന്ധപ്പെട്ട് തന്റെ ആഗ്രഹമറിയിക്കുകയും ചെയ്തു. ആകെയുള്ള പത്ത് സെന്റ് കാടൊരുക്കാൻ കൊടുക്കുന്നതിന് കുടുംബത്തിലാർക്കും താൽപര്യമുണ്ടായിരുന്നില്ല. ചികിത്സയ്ക്കായി സ്ഥലം വിൽക്കുകയാണ് നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. പക്ഷേ ഷാജി അതിന് സമ്മതിച്ചില്ല. തുടർന്ന് കാടിനോടുള്ള പ്രണയത്തിന് മുന്നിൽ കീഴടങ്ങി. സംവിധായകൻ ജയരാജ് നേതൃത്വം നൽകുന്ന ജയരാജ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബേഡ്സ് ക്ലബ്ബ് ഇന്റർനാഷണൽ (ബി.സിഐ.) എന്ന സംഘടനയാണു കാടൊരുക്കുന്നത്. കഴിഞ്ഞദിവസം സംവിധായകൻ ജയരാജ് നേരിട്ടെത്തി ഷാജി നൽകിയ ഭൂമിയിൽ മരം നടീലിനു തുടക്കംകുറിച്ചു. നാടൻ വൃക്ഷങ്ങളും വള്ളിച്ചെടികളും ചിത്രശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP