Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ പുകച്ച് പുറത്തു ചാടിച്ചത് എളങ്കുന്നപ്പുഴ ലോക്കൽ കമ്മറ്റി; പ്രാദേശിക നേതാക്കൾക്കെതിരേയും ആരോപണങ്ങൾ ആത്മഹത്യാ കുറിപ്പിൽ;ഫോർട്ട് ക്വീൻ വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടുപ്പിക്കാനൊരുങ്ങുമ്പോൾ കത്ത് സഹയാത്രക്കാരന് നൽകി; ഏവരേയും ഞെട്ടിച്ച് കായലിലേക്ക് എടുത്തു ചാട്ടവും; സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ജീവൻ കൊണ്ടുള്ള കളി; കൃഷ്ണന് വേണ്ടി തെരച്ചിൽ തുടരുന്നു

തന്നെ പുകച്ച് പുറത്തു ചാടിച്ചത് എളങ്കുന്നപ്പുഴ ലോക്കൽ കമ്മറ്റി; പ്രാദേശിക നേതാക്കൾക്കെതിരേയും ആരോപണങ്ങൾ ആത്മഹത്യാ കുറിപ്പിൽ;ഫോർട്ട് ക്വീൻ വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടുപ്പിക്കാനൊരുങ്ങുമ്പോൾ കത്ത് സഹയാത്രക്കാരന് നൽകി; ഏവരേയും ഞെട്ടിച്ച് കായലിലേക്ക് എടുത്തു ചാട്ടവും; സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ജീവൻ കൊണ്ടുള്ള കളി; കൃഷ്ണന് വേണ്ടി തെരച്ചിൽ തുടരുന്നു

വൈപ്പിൻ: പാർട്ടിക്കെതിരേ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കൊച്ചി അഴിമുഖത്ത് ബോട്ടിൽനിന്ന് ചാടിയ സിപിഎം. നേതാവായ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. കൃഷ്ണന്(74) വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഫോർട്ട് കൊച്ചിഫവൈപ്പിൻ യാത്രാബോട്ടായ ഫോർട്ട്ക്വീൻ ചൊവ്വാഴ്ച രാത്രി എട്ടോടെ വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടുക്കാനിരിക്കെയാണ് സംഭവം.

തന്നെ പുകച്ച് പുറത്തുചാടിക്കാൻ സിപിഎം എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ബോട്ടിലെ യാത്രക്കാരന് കൈമാറിയശേഷമാണ് കായലിൽ ചാടിയത്. രാത്രിയായതിനാൽ തെരച്ചിൽ നടത്താനായില്ല. എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കഴിഞ്ഞ മെയ്‌ 31നാണ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപികൂടി പിന്തുണച്ചതോടെ കൃഷ്ണന് സ്ഥാനം നഷ്ടമായത്. എന്നാൽ, സ്ഥാനനഷ്ടമല്ല ആത്മഹത്യക്ക് കാരണമെന്ന് കത്തിൽ പറയുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയെന്ന് കത്തിൽ പറയുന്നു. തിങ്കളാഴ്ച നടന്ന ലോക്കൽ കമ്മിറ്റിയിലും ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണൻ പങ്കെടുത്തിരുന്നു.

റെയിൽവേ മെയിൽ സർവിസിൽനിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2005-2010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ കോൺഗ്രസ് വിമതന്റെ പിന്തുണയോടെ, കോൺഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം വോട്ട് നേടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന് പ്രസിഡന്റുസ്ഥാനം ലഭിച്ചത്. ആരോഗ്യ വിഷയങ്ങളും കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നതായി സൂചനയുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

മെയ്‌ 31-ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി. പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. താൻ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പിൽ പറയുന്നു. നിലവിൽ ലോക്കൽ കമ്മിറ്റിയംഗമാണ് കൃഷ്ണൻ. 2005-'10 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവിൽ വി എസ്. പക്ഷം നടത്തിയ ചെറുത്തുനില്പിന്റെ മുൻനിരയിൽ കൃഷ്ണനുമുണ്ടായിരുന്നു.

പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി.കെ. കൃഷ്ണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിമതവിഭാഗം സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP