Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആലപ്പുഴ സംഗീത ജൂവലറിയിൽ നിന്നും ഒരു കിലെ സ്വർണം മോഷ്ടിച്ച് പ്രതികൾ പിടിയിൽ; മോഷണം പോയതിൽ ഭൂരിഭാഗം സ്വർണ്ണവും വീണ്ടെടുത്തു; പിടിയിലായവരിൽ അമ്മയും മകനും ഉൾപ്പടെ നാല് പേർ

ആലപ്പുഴ സംഗീത ജൂവലറിയിൽ നിന്നും ഒരു കിലെ സ്വർണം മോഷ്ടിച്ച് പ്രതികൾ പിടിയിൽ; മോഷണം പോയതിൽ ഭൂരിഭാഗം സ്വർണ്ണവും വീണ്ടെടുത്തു; പിടിയിലായവരിൽ അമ്മയും മകനും ഉൾപ്പടെ നാല് പേർ

ആലപ്പുഴ: മുല്ലയ്ക്കൽ സംഗീത ജൂവലറിയിൽ മോഷണം നടത്തിയ കേസിൽ അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ. ഒരു കിലോയോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. നഷ്ടപ്പെട്ടതിൽ ഭൂരിഭാഗം ആഭരണങ്ങളും വീണ്ടെടുത്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ്‌പൊലീസ് നൽകുന്ന വിവരം.

മോഷണത്തിൽ നേരിട്ട് പങ്കെടുത്തതിൽ ഒരാളും വിൽപ്പനയ്ക്ക് സഹായം ചെയ്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്. ആര്യാട് പുതുവൽ വീട്ടിൽ സജീർ, കാർത്തികപ്പള്ളി സുധാവിലാസത്തിൽ രാകേഷ്, അമ്മ സുധ, കൊമ്മാടി സ്വദേശിനി സൗമ്യ എന്നിവരാണ് പിടിയിലായത്. വണ്ടാനം സ്വദേശി ഇജാസിനെയാണ് ഇനി പിടികൂടാനുള്ളത്. ജൂൺ 30ന് രാത്രി സജീർ, ഇജാസ് എന്നിവർ ചേർന്നാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ജൂവലറിയുടെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ചാണ് സജീർ അകത്തു കടന്നത്.

മോഷ്ടിച്ച ആഭരണങ്ങൾ വിൽപ്പന നടത്തുന്നതിനാണ് സ്ത്രീകൾ അടക്കം മൂന്നുപേർ സഹായിച്ചത്. കേസിൽ ആദ്യം പിടിയിലായത് സൗമ്യയാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് മറ്റുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചിരുന്ന സജീർ, ഇജാസ് എന്നിവർ ആദ്യമായണ് ഇത്രവലിയ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതികൾക്കിരുവർക്കും 19 വയസ്സാണ് പ്രായം. മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും ആലപ്പുഴ മെഡിക്കൽ കോളെജ് പരിസരത്ത് കുഴിച്ചിട്ടിടത്ത് നിന്നും പൊലീസ് കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP