Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് സഹപ്രവർത്തകനടക്കം നാല് പേർ; പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്ന കുറ്റം; യുവതിയുടെ നില ഗരുതരമായി തുടരുന്നു

ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് സഹപ്രവർത്തകനടക്കം നാല് പേർ; പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്ന കുറ്റം; യുവതിയുടെ നില ഗരുതരമായി തുടരുന്നു

ജാസിം മൊയ്തീൻ

കണ്ണൂർ: ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സഹപ്രവർത്തകനടക്കം നാലുപേർ അറസ്റ്റിൽ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെടി മനോജ്, വില്ലേജ് ഓഫീസർ മുരളി, അജയകുമാർ, അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യ പ്രവർത്തക വാട്‌സ്ആപ്പിൽ എഴുതിയ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ന്യൂമാഹി പൊലീസാണ് യുവതിയുടെ ആത്മഹത്യ കുറിപ്പിന്റെ അടസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയുട്ടുള്ളത്. ന്യൂമാഹി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസമ്മർദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച യുവതിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.യുവതി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

യുവതിയുടെ സഹോദരി കഴിഞ്ഞ മാസം 19 ന് നാട്ടിലെത്തിയിരുന്നു. മറ്റൊരു വീട്ടിലാണ് സഹോദരിയും അമ്മയും നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാൽ ആരോഗ്യ പ്രവർത്തകയ്ക്ക് അവരുമായി സമ്പർക്കമുണ്ടാായിരുന്നു എന്നും ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും പ്രചാരണമുണ്ടായി. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP