Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞത്ത് കാണാതായ നാല് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തിയത് ഉൾക്കടലിൽ നിന്ന്; ഉൾക്കടലിൽ അകപ്പെട്ടുപോയ നാല്‌പേരും രക്ഷപെട്ട് എത്തിയത് പോയ വള്ളത്തിൽ തന്നെ

വിഴിഞ്ഞത്ത് കാണാതായ നാല് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തിയത് ഉൾക്കടലിൽ നിന്ന്; ഉൾക്കടലിൽ അകപ്പെട്ടുപോയ നാല്‌പേരും രക്ഷപെട്ട് എത്തിയത് പോയ വള്ളത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഉൾക്കടലിൽ നിന്നാണ് നാല് പേരെയും കണ്ടെത്തിയത്. നാല്‌പേരും കരയിലെത്തി. ബുധനാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. പുല്ലുവിള സ്വദേശികളായ യേശുദാസൻ, ആന്റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മത്സ്യബന്ധനത്തിനായി പോയ ബോട്ടിൽ തന്നെയാണ് ഇവർ തിരിച്ചെത്തിയത്. 

ഇവരുടെ ബോട്ടിന്റെ എഞ്ചിൻ തകരാറായതിനെ തുടർന്ന് കടലിൽ കുടങ്ങിക്കിടക്കുകയായിരുന്നു. മൂന്ന് ദിവസമായി കടലിൽ ഭക്ഷണം കഴിക്കാതെ അവശരായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറൈൻ എൻഫോഴ്‌സ് മെന്റിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു.

 മത്സ്യ തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് തീരവാസികൾ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് കാണാതായവരെ തേടി മത്സ്യ തൊഴിലാളികൾ തന്നെ തിരച്ചിലിനിറങ്ങി.  സംഭവം നടന്ന് ദിവസങ്ങൾ കഴിയുമ്പോളും കാണാതായവർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന് തീരവാസികൾ ആരോപിച്ചിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ച ശേഷം മാത്രമാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നതെന്നും മൃതദേഹം കിട്ടിയാൽ റീത്തുവെയ്ക്കാൻ മാത്രം മന്ത്രിമാരും ജനപ്രതിനിധികളും എത്തുമെന്നും തീരവാസികൾ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ വിഴിഞ്ഞത്ത് എത്തിയിരുന്നു.

അതേസമയം, കൊല്ലം നീണ്ടകരയിൽ കാണാതായ മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളായ രാജു, ഡോൺ ബോസ്‌കോ, സഹായി രാജു എന്നിവരെയാണ് കാണാതായത്. ശക്തമായ കാറ്റിൽ വള്ളം മറിയുകയും വള്ളത്തിലുണ്ടായിരുന്ന 5 പേർ കടലിൽ വീഴുകയുമായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. സാഗരമാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

 കടൽക്ഷോഭം രൂക്ഷമായതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു. കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP