Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആതിര കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത് സഹപാഠികളിൽ നിന്നുള്ള കടുത്ത മാനസിക പീഡനം സഹിക്കാതെ തന്നെ; കരിപ്പൂരിൽ ആതിരയ്‌ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്തു; ഇതിൽ നാലു പേരും ആതിരയുടെ ക്ലാസിൽ പഠിക്കുന്നവർ തന്നെ; മഞ്ചേരി കോടതിയിൽ ഹാജരാക്കിയ വിദ്യാർത്ഥിനികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ

ആതിര കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത് സഹപാഠികളിൽ നിന്നുള്ള കടുത്ത മാനസിക പീഡനം സഹിക്കാതെ തന്നെ; കരിപ്പൂരിൽ ആതിരയ്‌ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്തു; ഇതിൽ നാലു പേരും ആതിരയുടെ ക്ലാസിൽ പഠിക്കുന്നവർ തന്നെ; മഞ്ചേരി കോടതിയിൽ ഹാജരാക്കിയ വിദ്യാർത്ഥിനികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ

മഞ്ചേരി: തിരുവനന്തപുരത്തെ ഏവിയേഷൻ കോളേജിലെ ബിബിഎ വിദ്യാർത്ഥിനി ആതിര കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ സഹപാഠികളായ അഞ്ച് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ നാലുപേർ തിരുവനന്തപുരം ഐ.പി.എം.എസിലെ വിദ്യാർത്ഥിനികളാണ്. ഇവരെ വിദ്യാർത്ഥിനികളെ മഞ്ചേരി എസ്.സി/എസ്.ടി കോടതിയിൽ ഹാജരാക്കി.

സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്നാണ് ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ആതിരയുടെ കുടുംബവും ഇത് ആരോപിച്ചിരുന്നു. ഈ വാർത്ത ശരിവെക്കും വിധമാണ് പൊലീസ് അഞ്ചു വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നുമുള്ള കടുത്ത മാനസിക പീഡനം മൂലമാണ് ആതിര കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. കോളേജിൽ വെച്ചും മാനസികമായി പീഡിപ്പിച്ചിരുന്ന കുട്ടികൾ കരിപ്പൂരിൽ ട്രെയിനിങ്ങിന് എത്തിയപ്പോൾ അവിടെവെച്ചും പീഡനം തുടർന്നു. തുടർന്ന് ഇത് സഹിക്കവയ്യാതെയാണ് ആതിര കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്.

കോളേജിൽ നിന്ന് അനുഭവിച്ചിരുന്ന പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആതിരയ്ക്ക്. തിരുവനന്തപുരം തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷൻ കോളേജിലെ രണ്ടാം വർഷ ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയാണ് ആതിര. ദളിത എന്ന് ആരോപിച്ചും അദ്ധ്യാപകരും സഹപാഠികളും ആതിരയെ കളിയാക്കുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ പ്രശ്‌നങ്ങളും കളിയാക്കലും കൂടി.

കഴിഞ്ഞ 30 ാം തീയതിയായിരുന്നു ട്രെയിനിങിന്റെ ഭാഗമായി കരിപ്പൂരിൽ എത്തിയ ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. ജാതി ആക്ഷേപത്തെ തുടർന്ന് മനംനൊന്ത വിദ്യാർത്ഥിനി ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്കു ചാടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെൺകുട്ടി ഇപ്പോഴും അതീവ ഗുരുതര അവസ്ഥയിൽ തുടരുകയാണ്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും പെൺകുട്ടിയെ അധിക്ഷേപിക്കാൻ കൂടിയിരുന്നതായും പറയുന്നു. രണ്ട് വർഷം മുൻപാണ് ആതിര ഇവിടെ ഏവിയേഷൻ കോഴ്‌സിന് ചേർന്നത്. ഇൻസ്റ്റിട്യൂട്ടിലെ പ്രധാനാധ്യാപികയും ഇവരുടെ നിർദ്ദേശമനുസരിച്ച് ചില വിദ്യാർത്ഥിനികളും ദളിത് വിഭാഗത്തിൽ പെട്ട ആതിരയെ അധിക്ഷേപിക്കുന്നത് പതിവായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.

വളരെ താൽപര്യത്തോടെയും ആഗ്രഹത്തോടെയുമാണ് പെൺകുട്ടി ഈ കോഴ്‌സിന് ചേർന്നത്. ഇതിനിടയിൽ പെൺകുട്ടി വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ക്ലാസിലെത്തിയപ്പോഴാണ് അധിക്ഷേപം തുടങ്ങിയത്. ഒരു തെറ്റും ചെയ്യാത്ത കാര്യത്തിനും പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നത് പതിവാവുകയായിരുന്നെന്നും പെൺകുട്ടിയുടെ ഭർത്താവ് പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ക്‌ളാസിൽ ഒരു വിദ്യാർത്ഥിനിക്ക് മാർക്ക് കുറഞ്ഞാലോ അല്ലെങ്കിൽ പഠനത്തിൽ പിന്നോട്ട് പോയാലോ അതിന്റെ കാരണക്കാരി ആതിരയാണെന്ന രീതിയിലായിരുന്നു പലപ്പോഴും അധിക്ഷേപങ്ങൾ. ആതിരയെപ്പോലെ ആകാനാണോ ഉദ്ദേശം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പെൺകുട്ടിയുടെ മുന്നിൽ വെച്ച് മറ്റ് വിദ്യയാർഥിനികളഓട് ചോദിച്ചിരുന്നത്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ അതിര് കടന്നതോടെ പലപ്പോഴും പെൺകുട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായിട്ടാണ് വീട്ടിലെത്തിയത്. എന്താണ് കാര്യമെന്ന് പെൺകുട്ടിയോട് പലപ്പോഴും തിരക്കിയെങ്കിലും ഒന്നും തുറന്ന് പറഞ്ഞില്ലെന്നാണ് ഭർത്താവ് പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഇടയ്ക്ക് വച്ച് പെൺകുട്ടി ഇവിടെ പഠിക്കുന്നതിൽ നിന്ന് പിന്തിരിയുകയും ചെയ്തിരുന്നു. എന്നാൽ നാല് ലക്ഷത്തോളം രൂപയാണ് കോഴ്‌സ് ഫീസ്, ഇതിന്റെ പകുതിയോളം തുക ഫീസായി അടച്ചിരുന്നതിനാൽ പഠനം തുടരാൻ തീരുമാനിച്ചു. കോഴ്‌സിന്റെ ഭാഗമായി എയർപ്പോർട്ടിലെ നേരിട്ടുള്ള ട്രെയിനിങ്ങ് പൂർത്തിയാക്കാനായി പോയപ്പോഴാണ് പെൺകുട്ടിക്ക് അപകടം സംഭവിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP