Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റബർ കർഷകർക്ക് വേണ്ടി കേന്ദ്രം ചെറുവിരലനക്കുന്നില്ല; വാഗ്ദാനലംഘനത്തിനെതിരെ ഏകദിന ഉപവാസവുമായി ഫ്രാൻസിസ് ജോർജ്

റബർ കർഷകർക്ക് വേണ്ടി കേന്ദ്രം ചെറുവിരലനക്കുന്നില്ല; വാഗ്ദാനലംഘനത്തിനെതിരെ ഏകദിന ഉപവാസവുമായി ഫ്രാൻസിസ് ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ജനാധിപത്യ കേരള കോൺഗ്രസ്സ് ചെയർമാൻ ഫ്രാൻസീസ് ജോർജ് ഏകദിന ഉപവാസ സമരം നടത്തി. കോട്ടയം തിരുനക്കരയിലായിരുന്നു സമരം.

റബ്ബർ വിലയിടിയുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇതിന് ഒരു പരിഹാരം ഉണ്ടായെ തീരു എന്ന് ഫ്രാൻസീസ് ജോർജ് പറഞ്ഞു. റബ്ബർ വില വർദ്ധിപ്പിക്കാനോ റബ്ബർ കർഷകർക്ക് മിനിമം വേതനം കിട്ടാനുള്ള പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. കേന്ദ്രസർക്കാർ പോലും റബ്ബർ കർഷകർക്ക് നേരെ കണ്ണടച്ചിരിക്കുകയാണ്. കർഷകർക്ക് എല്ലാ വാഗ്ദാനങ്ങളും നൽകികൊണ്ടാണ് നരേന്ദ്ര മോദി അധികാരത്തിൽ വന്നത്. നാല് വർഷം കഴിഞ്ഞിട്ടും ഒരു കാര്യവും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP